നടിയെ ആക്രമിച്ച കേസ് : ദിലീപിന്‍റെ ഹർജി ജനുവരി 23 ലേക്ക് മാറ്റി

Jaihind Webdesk
Wednesday, December 12, 2018

Dileep-Supreme-Court

നടിയെ ആക്രമിച്ച കേസ് ദിലീപിന്‍റെ ഹർജി പരിഗണിക്കുന്നത് സൂപ്രീം കോടതി ജനുവരി 23 ലേക്ക് മാറ്റി. ഇന്നലെ ഹർജി പരിഗണിച്ചെങ്കിലും കേസ് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. ഐ ടി ആക്ട് കൂടി പരിശോധിച്ച ശേഷം സംസ്ഥാന സർക്കാരിന് നോട്ടീസ് അയക്കുന്ന കാര്യത്തിൽ തീരുമാനം എടുക്കുമെന്ന് കോടതി നേരത്തെ സൂചിപ്പിച്ചിരുന്നു.

പോലീസ് റിപ്പോർട്ടിൽ ഡിസ്‌ക് നെ കേസിന്റെ രേഖ അല്ല എന്നാണ് ഹൈ കോടതി പറയുന്നത്. ഇരയുടെ സ്വകാര്യത കൂടി കണക്കിൽ എടുത്താണ് ദൃശ്യങ്ങൾ കൈമാറേണ്ട എന്ന് ഹൈകോടതി തീരുമാനിച്ചതെന്നും സൂപ്രീംകോടതി സൂചിപ്പിച്ചിരുന്നു.