നടിയെ ആക്രമിച്ച കേസിലെ സിബിഐ അന്വേഷണം : ദിലീപിന്‍റെ ഹർജി ഇന്ന് പരിഗണിക്കും

Jaihind Webdesk
Friday, March 29, 2019

Dileep-Actor

നടിയെ ആക്രമിച്ച കേസിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നേരത്തെ നൽകിയ ഹർജി തള്ളിയ സിംഗിൾ ബെഞ്ച് ഉത്തരവ് ചോദ്യം ചെയ്താണ് അപ്പീലുമായി ദിലീപ് ഡിവിഷൻ ബെഞ്ചിനെ സമീപിച്ചത്.

കേസിൽ വസ്തുതകളുടെയോ തെളിവുകളുടെയോ അടിസ്ഥാനത്തിലല്ല പ്രതിയാക്കിയതെന്നാണ് ഹർജിയിൽ ദിലീപ് ചൂണ്ടിക്കാട്ടുന്നത്. പോലീസ് അന്വേഷണം നിഷ്പക്ഷമായിരുന്നില്ലെന്നും ഹർജിയിൽ ദിലീപ് ആരോപിക്കുന്നു. സത്യാവസ്ഥ പുറത്തു വരാൻ സംസ്ഥാന പോലീസിന് പുറത്തുള്ള സിബിഐ പോലുള്ള ഏജൻസികൾ കേസ് അന്വേഷിക്കണമെന്നാണ് ദിലീപ് ആവശ്യപ്പെടുന്നത്.

teevandi enkile ennodu para