ജിഎസ്ടി കൗൺസിൽ നികുതിയിളവുകൾ നിശ്ചയിച്ചു

Jaihind News Bureau
Friday, September 20, 2019

ജിഎസ്ടി കൗൺസിൽ നികുതിയിളവുകൾ നിശ്ചയിച്ചു. സാമ്പത്തിക പരിഷ്‌കരണം ലക്ഷ്യമിട്ടാണ് നികുതി ഇളവുകൾ പ്രഖ്യാപിച്ചത്. ആഭ്യന്തര കമ്പനികൾക്ക് കോർപറേറ്റ് നികുതിയിൽ ഇളവ് വരുത്തി. ആദായ നികുതി നിയമത്തിലും ഭേദഗതി വരുത്തി. ജിഎസ്ടി കൗൺസിൽ യോഗത്തിന് മുമ്പ് ധനമന്ത്രി നിർമ്മല സീതാരാമൻ നടത്തിയ വാർത്താസമ്മേളനത്തിലാണ് ഇക്കാര്യങ്ങൾ വ്യക്തമാക്കിയത്.