റാഫേൽ കേസിൽ കേന്ദ്രസർക്കാർ വീണ്ടും സുപ്രീംകോടതിയിലേക്ക്

webdesk
Saturday, December 15, 2018

റാഫേൽ കേസിൽ കേന്ദ്രസർക്കാർ വീണ്ടും സുപ്രീംകോടതിയിലേക്ക്. കോടതി വിധിയിലെ പിഴവ് ടൈപ്പിംഗ് മിസ്റ്റേക്ക് എന്നാണ് കേന്ദ്രസർക്കാർ പറയുന്നത്.ആയതിനാൽ തെറ്റ് തിരുത്തുന്നതിനുള്ള അപേക്ഷ കോടതിയിൽ സർക്കാർ ഫയൽ ചെയ്യും.അപേക്ഷയുടെ കോപ്പി എല്ലാ പരാതിക്കാർക്കും നൽകുമെന്നും കേന്ദ്രസർക്കാർ വൃത്തങ്ങൾ അറിയിച്ചു.

ഉത്തരവില്‍ കംപ്‌ട്രോളര്‍ ആന്‍ഡ് ഓഡിറ്റര്‍ ജനറലിന്‍റെ (സി.എ.ജി) റിപ്പോര്‍ട്ടിനെക്കുറിച്ചും പബ്ലിക്ക് അക്കൗണ്ട്‌സ് കമ്മിറ്റി (പി.എ.സി) യെക്കുറിച്ചും പരാമര്‍ശിക്കുന്ന ഖണ്ഡികയില്‍ തിരുത്തല്‍ ആവശ്യപ്പെട്ടാണ് കേന്ദ്രം സുപ്രീംകോടതിയെ സമീപിച്ചിട്ടുള്ളത്.[yop_poll id=2]