റഫേൽ കരാര്‍: സർക്കാരിന് ന്യായീകരണം കണ്ടെത്തേണ്ടിയിരിക്കുന്നു

Jaihind Webdesk
Thursday, October 11, 2018

റഫേൽ യുദ്ധവിമാന കരാറുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ സർക്കാരിന് ന്യായീകരണം കണ്ടെത്തേണ്ടിയിരിക്കുന്നുവെന്ന് കോൺഗ്രസ് അധ്യക്ഷൻ രാഹുൽ ഗാന്ധി. റഫേൽ തീരുമാനങ്ങളിൽ കേന്ദ്ര സർക്കാരിനോട് സുപ്രീം കോടതി വിശദീകരണം തേടിയ സാഹചര്യത്തിലാണ് കോൺഗ്രസ് അധ്യക്ഷന്‍റെ പരിഹാസം.

റഫേൽ ഇടപാടുമായി ബന്ധപ്പെട്ട തീരുമാനങ്ങളേക്കുറിച്ച് സുപ്രീം കോടതി ചോദിച്ചിരിക്കുന്നു. തീരുമാനങ്ങൾക്ക് ന്യായീകരണം കണ്ടെത്താൻ പ്രധാനമന്ത്രി തീരുമാനിച്ചിരിക്കുകയാണ്. ഇതുമായി ബന്ധപ്പെട്ട് പ്രതിരോധ മന്ത്രി ഇന്ന് രാത്രി ഫ്രാൻസിലേക്ക് പുറപ്പെടും എന്നും രാഹുൽഗാന്ധി ട്വിറ്ററിൽ കുറിച്ചു.