റാഫേൽ യുദ്ധവിമാന ഇടപാടിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി മീഡിയാ പാര്‍ട്ട്

Jaihind Webdesk
Thursday, October 11, 2018

കേന്ദ്ര സർക്കാരിനെ പ്രതിസന്ധിയിലാഴ്ത്തിയ റാഫേൽ യുദ്ധവിമാന ഇടപാടിൽ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ. വിമാന കരാറിൽ അനിൽ അംബാനിയുടെ റിലയൻസ് ഡിഫൻസ് കമ്പനിയെ പങ്കാളിയാക്കാൻ നിർബന്ധിത വ്യവസ്ഥയുണ്ടായിരുന്നെന്നാണ് പുതിയ വെളിപ്പെടുത്തൽ.

ഫ്ര‌ഞ്ച് മാദ്ധ്യമമായ മീഡിയ പാര്‍ട്ടാണ് റാഫേൽ ഇടപാട് സംബന്ധിച്ച പുതിയ വെളിപ്പെടുത്തല്‍ പുറത്തുവിട്ടത്. റാഫേലിൽ റിലയൻസിനെ പങ്കാളിയാക്കാൻ നിർബന്ധിത വ്യവസ്ഥ ഉണ്ടായിരുന്നു. 36 യുദ്ധവിമാനങ്ങൾ നിർമ്മിക്കുന്നതിൽ ഈ വ്യവസ്ഥ നിർണായകമായിരുന്നു. റിലയൻസുമായുള്ള വ്യവസ്ഥ പാലിച്ചില്ലെങ്കിൽ കരാർ റദ് ചെയ്യുന്നതിലേക്ക് വരെ കേന്ദ്രസർക്കാർ നീങ്ങുമായിരുന്നു.

റഫേല്‍ വിമാനക്കരാറില്‍ റിലയന്‍സ് ഗ്രൂപ്പിനെ പങ്കാളിയാക്കാന്‍ നിര്‍ദേശിച്ചത് നരേന്ദ്ര മോദി സര്‍ക്കാരാണെന്ന് ഫ്രഞ്ച് മുന്‍ പ്രസിഡന്‍റ് ഫ്രാന്‍സോ ഒലാന്ദെ നേരത്തെ വെളിപ്പെടുത്തിയിരുന്നു. മീഡിയ പാര്‍ട്ട് പ്രസിഡന്‍റുമായി നടത്തിയ അഭിമുഖത്തിലാണ് ഇതുസംബന്ധിച്ച വെളിപ്പെടുത്തല്‍ പുറത്തുവന്നത്. 36 റാഫേല്‍ യുദ്ധവിമാനങ്ങള്‍ ഫ്രഞ്ച് കമ്പനിയായ ഡസോള്‍ട്ട് ഏവിയേഷനില്‍ നിന്നും വാങ്ങിയതില്‍ വന്‍ ക്രമക്കേട് നടന്നിട്ടിട്ടുണ്ടെന്ന് കോൺഗ്രസ് ആരോപിച്ചിരുന്നു. ഇതുമായി ബന്ധപ്പെട്ട പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് പുതിയ വെളിപ്പെടുത്തല്‍. കോൺഗ്രസിനെ പ്രതിരോധിക്കാൻ ഫ്രഞ്ച് സർക്കാരാണ് റിലയൻസുമായി കരാറിൽ ഏർപ്പെട്ടത് എന്നാണ് കേന്ദ്രം നിരന്തരം പറഞ്ഞിരുന്നത്. അതിനെ ചോദ്യം ചെയ്യുന്ന വെളിപ്പെടുത്തലാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ദസോൾട്ട് ഏവിയേഷന്‍റെ രേഖകൾ അടിസ്ഥാനമാക്കിയാണ് മീഡിയ പാർട്ടിന്‍റെ റിപ്പോർട്ട്.

https://youtu.be/elF41sT-8zQ