കാവല്‍ക്കാരന്‍ മോഷണം നടത്തിയെന്ന് സുപ്രീംകോടതിയും പറയുന്നു: രാഹുല്‍ഗാന്ധി

Jaihind Webdesk
Wednesday, April 10, 2019

റഫേല്‍ ഇടപാടില്‍ രാജ്യത്തിന്റെ കാവല്‍ക്കാരന്‍ മോഷണം നടത്തിയെന്ന് തെളിയുകയാണ് സുപ്രീംകോടതി വിധിയിലൂടെ എന്ന് കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ഗാന്ധി. താന്‍ മാസങ്ങളായി റഫേലിലെ മോഷണത്തെപ്പറ്റി പറയുന്നതിന് ഇന്ന് സുപ്രീംകോടതിയും ശരിവെച്ചിരിക്കുകയാണ് -രാഹുല്‍ഗാന്ധി പറഞ്ഞു. റഫേലിലെ അഴിമതിയുടെ കാര്യത്തില്‍ സംവാദത്തിന് പ്രധാനമന്ത്രി നരേന്ദ്ര മോദി തയ്യാറാകണമെന്നും രാഹുല്‍ഗാന്ധി വെല്ലുവിളിച്ചു.