പി ചിദംബരത്തെ വ്യക്തിഹത്യ ചെയ്യാന്‍ ശ്രമമെന്ന് രാഹുല്‍ ഗാന്ധി

Jaihind News Bureau
Wednesday, August 21, 2019

പി ചിദംബരത്തെ വ്യക്തിഹത്യ ചെയ്യുന്നതിനുവേണ്ടി എൻഫോഴ്സ്മെൻറ് ഡയറക്ടറേറ്റ്, സിബിഐ ഒപ്പം നട്ടെല്ലില്ലാത്ത കുറേ മാധ്യമങ്ങളേയും കേന്ദ്രസർക്കാർ ഉപയോഗിക്കുകയാണെന്ന് രാഹുൽ ഗാന്ധി. ഈ അധികാര ദുർവിനിയോഗത്തിനെതിരേ ശക്തമായി പ്രതിഷേധിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.

സത്യം പറയുന്നവരെ അധികാരമുപയോഗിച്ച് വേട്ടയാടുന്നത് ഭീരുത്വം ആണ്. പി ചിദംബരം അങ്ങേയറ്റം യോഗ്യതയുള്ള, ആദരണീയനായ നേതാവാണ്, അദ്ദേഹം സമർപ്പണത്തോടും വിനയത്തോടും കൂടി ഈ ജനതയെ സേവിക്കുക ആണ്. എന്തുതന്നെയായാലും സത്യത്തിനായുള്ള അദ്ദേഹത്തിന്‍റെ പോരാട്ടത്തില്‍ ഒപ്പം കോൺഗ്രസ് ഉണ്ടാകും.