‘നല്ല ടീം വര്‍ക്ക്’ രാഹുല്‍ ഗാന്ധിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു

Jaihind Webdesk
Saturday, May 11, 2019

ഹെലിക്കോപ്റ്ററിനുണ്ടായ കേടുപാടുകള്‍ തീര്‍ക്കാന്‍ സഹായിക്കുന്ന കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയുടെ ചിത്രം സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നു. ഹിമാചല്‍ പ്രദേശിലെ തെരഞ്ഞെടുപ്പിന് പ്രചരണത്തിനിടെയായിരുന്നു സംഭവം. രാഹുല്‍ ഗാന്ധി തന്നെയാണ് ഇന്‍സ്റ്റാഗ്രാമില്‍ ചിത്രം പങ്കുവച്ചത്. ചിത്രം പോസ്റ്റ് ചെയ്ത് നിമിഷങ്ങള്‍ക്കകം 75,000ലേറെ ലൈക്കുകളാണ് ചിത്രത്തിന് ലഭിച്ചത്.

യാത്രക്കിടെ കോപ്റ്ററിന് ചെറിയ തകരാറ് സംഭവിച്ചുവെന്നും എന്നാല്‍ ‘നല്ല ടീം വര്‍ക്ക്’ കൊണ്ട് കുഴപ്പം ശരിയാക്കിയെന്നും ചിത്രത്തിന് ക്യാപ്ഷനായി രാഹുല്‍ നല്‍കിയിട്ടുണ്ട്.

അവസാന ഘട്ടത്തില്‍ മേയ് 19നാണ് ഹിമാചലില്‍ തെരഞ്ഞെടുപ്പ്. വോട്ടെണ്ണല്‍ 23ന് നടക്കും.