സോഹൻ റോയ്ക്ക് ഗാന്ധിഭവന്‍റെ സത്യൻ നാഷണൽ ഫിലിം അവാർഡ്

Jaihind News Bureau
Friday, December 27, 2019

Sohan-Roy

മലയാളത്തിന്‍റെ മഹാനടൻ സത്യന്റെ പേരിലുള്ള ഗാന്ധിഭവൻ ട്രസ്റ്റിന്‍റെ സത്യൻ നാഷണൽ ഫിലിം അവാർഡ് ഹോളിവുഡ് സംവിധായകനും കവിയും ഏരീസ് ഗ്രൂപ്പ് സ്ഥാപക ചെയർമാനുമായ സോഹൻ റോയിക്ക് സമർപ്പിക്കും.

ലോക ചലചിത്രമേളയ്ക്ക് സോഹൻ റോയ് നൽകിയ സമഗ്ര സംഭാവന കണക്കിലെടുത്താണ് അവാർഡ്. ജനുവരി 14 വൈകീട്ട് 4 മണിക്ക് കേരളാ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ സോഹൻ റോയ്ക്ക് അവാർഡ് നൽകി ആദരിക്കും.

എഴുപതിനായിരം കോടി രൂപയുടെ പ്രൊജക്ട് ആയ ഇൻഡീവുഡിന്റെ സ്ഥാപക ഡയറക്ടർ ആണ് സോഹൻ റോയ്. ഇന്ത്യൻ സിനിമകളെ ആഗോള നിലവാരത്തിലേക്ക് ഉയർത്തുക എന്ന ഉദ്യമത്തിൽ അദ്ദേഹത്തിന്റെ അശ്രാന്ത പരിശ്രമം ഇന്ത്യൻ സിനിമാ ഭേഖലയ്ക്കുതന്നെ മാതൃകയാണ്. ഇൻഡീവുഡിലൂടെ നിരവധി കലകാരന്മാർക്ക് സിനിമാരംഗത്തേക്ക് കടന്നുവരാൻ സാധിച്ചിട്ടുണ്ട്.