ജർമനി ഗ്ലോബൽ മലയാളി ഫെഡറേഷൻ പ്രവാസി അവാർഡ് സോഹൻ റോയ്ക്ക്

Jaihind Webdesk
Thursday, May 9, 2019

Sohan-Roy

2019 ലെ ജർമന്‍ ഗ്ലോബൽ മലയാളി ഫെഡറേഷൻ പ്രവാസി അവാർഡ് ഹോളിവുഡ് സംവിധായകനും ഏരീസ് ഗ്രൂപ്പ് സി.ഇ.ഒ.യും ഇൻഡിവുഡ് സ്ഥാപക ഡയറക്ടറുമായ സോഹൻ റോയ്ക്ക്. ജൂലൈ 20, 2019 മുതൽ ജൂലൈ 24, 2019 വരെ ജർമനിയിലെ കൊളോണിൽ നടക്കുന്ന പ്രവാസി സംഗമം 30-ാമത് വാർഷികാഘോഷ വേളയിലാണ് അവാർഡ് ദാനം നടക്കുക. ജൂലൈ 23, 2019ന് അദ്ദേഹത്തെ പ്രവാസി ഗ്ലോബൽ മലയാളി ഫെഡറേഷൻ പുരസ്കാരം നൽകി ആദരിക്കും.

ദേശീയ അന്തർദേശീയ അംഗീകാരങ്ങൾ കരസ്ഥമാക്കിയ ഹോളിവുഡ് ചിത്രം ഡാം 999 ന്‍റെ സംവിധായകനാണ് സോഹൻ റോയ്. ഇന്ത്യൻ സിനിമയെ ആഗോള നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ ഇന്ത്യൻ ശത കോടീശ്വരന്മാരെ ഒരുമിപ്പിച്ചുകൊണ്ടുള്ള  പ്രൊജക്ടായ ഇൻഡിവുഡിന്‍റെ സ്ഥാപക ഡയറക്ടറാണ് ഇദ്ദേഹം.

മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ മൾട്ടി നാഷണൽ കമ്പനികളിൽ ഒന്നായ ഏരീസ് ഗ്രൂപ്പ് ഓഫ് കമ്പനീസിന്‍റെ സ്ഥാപക മേധാവിയാണ് സോഹൻ റോയ്. 16 രാജ്യങ്ങളിലായി 50 കമ്പനികളാണ് ഏരീസ് ഗ്രൂപ്പിനുള്ളത്. ഫോബ്സ് പട്ടിയിൽ മിഡിൽ ഈസ്റ്റിലെ മികച്ച സംരംഭകരിൽ ഒരാളും ന്യൂയോർക്കിലെ ഇന്‍റർനാഷണൽ അക്കാഡമി ഓഫ് ടെലിവിഷൻ ആർട്സ് ആൻഡ് സയൻസിലെ മെമ്പറുമാണ് സോഹൻ റോയ്.