
മൈസൂരു: ബെംഗളൂരു-മൈസൂരു എക്‌സ്പ്രസ് ഹൈവേയിലുണ്ടായ ദാരുണമായ വാഹനാപകടത്തില്‍ നാല് മലയാളികള്‍ക്ക് ദാരുണാന്ത്യം. കോഴിക്കോട് നിന്ന് ബെംഗളൂരുവിലേക്ക് പോവുകയായിരുന്ന ‘പി.കെ. ട്രാവല്‍സ്’ എന്ന സ്വകാര്യ സ്ലീപ്പര്‍ ബസാണ് ഇന്ന് പുലര്‍ച്ചെ അപകടത്തില്‍പ്പെട്ടത്. ചന്നപട്ടണയ്ക്ക് സമീപം നിയന്ത്രണം വിട്ട ബസ് റോഡ് ഡിവൈഡറിലേക്ക് ഇടിച്ചുകയറുകയായിരുന്നു.
കൊയിലാണ്ടി സ്വദേശികളായ മുഹമ്മദ് ഫര്‍ഹാന്‍ (22), റഫീസ് (45), റഷീദ് (45), മാഹി സ്വദേശി സാക്കിര്‍ (27) എന്നിവരാണ് മരിച്ചത്. പുലര്‍ച്ചെ ഡ്രൈവര്‍ ഉറങ്ങിപ്പോയതാണ് ബസ് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിക്കാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനമെന്ന് പൊലീസ് അറിയിച്ചു. അപകടത്തില്‍ ബസിലുണ്ടായിരുന്ന മറ്റ് യാത്രക്കാര്‍ക്ക് നിസ്സാര പരിക്കേറ്റിട്ടുണ്ട്.