ദില്ലിയിൽ സിജിഒ കോംപ്ലക്‌സിൽ വൻ തീപ്പിടുത്തം

Jaihind Webdesk
Wednesday, March 6, 2019

ദില്ലിയിൽ സിജിഒ കോംപ്ലക്‌സിൽ വൻ തീപ്പിടുത്തം.പണ്ഡിറ്റ് ദീൻദയാൽ അന്ത്യോദയ ഭവന്‍റെ അഞ്ചാം നിലയിലാണ് തീപ്പിടുത്തം ഉണ്ടായത്. അഗ്നിശമന സേന തീ അണക്കാനുള്ള ശ്രമം തുടരുകയാണ്.

ലോധി റോഡിൽ സ്ഥിതി ചെയ്യുന്ന 11 നില സിജിഒ കോംപ്ലക്​സിലാണ്​ മിക്ക സർക്കാർ ഓഫീസുകളും പ്രവർത്തിക്കുന്നത്​. ജീവനക്കാർ എത്തുന്നതിന് മുമ്പ്​ തീപിടുത്തമുണ്ടായതിനാൽ ആളപായമില്ല എന്നാണ് വിവരം.