ക്രൈംബ്രാഞ്ച് കേസ് റദ്ദാക്കണമെന്ന് ഇഡി ; ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും

Jaihind Webdesk
Thursday, April 8, 2021

High-Court-10

 

കൊച്ചി : ക്രൈംബ്രാഞ്ച് രജിസ്റ്റർ ചെയ്ത രണ്ട് കേസുകൾ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടുള്ള എൻഫോഴ്‌സ്‌മെന്‍റ് ഡയറക്ടറേറ്റിന്റെ ഹർജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. സ്വപ്നയുടെ ചോദ്യം ചെയ്യലുമായി ബന്ധപ്പെട്ടും സന്ദീപ് നൽകിയ പരാതിയുടെ അടിസ്ഥാനത്തിലും മുഖ്യമന്ത്രിക്കെതിരെ മൊഴി നൽകാൻ സമ്മർദം ചെലുത്തി എന്ന കേസുകൾ റദ്ദാക്കണമെന്നാണ് ആവശ്യം. ഒരേ സംഭവങ്ങളുടെ പേരിൽ രണ്ട് എഫ്.ഐ.ആർ രജിസ്റ്റർ ചെയ്തിരിക്കുകയാണെന്നും നിയമപരമല്ലാത്തതിനാൽ റദ്ദാക്കണം എന്നുമാണ് ഇഡിയുടെ ആവശ്യം.