എം. ശിവശങ്കറിന്‍റെ നേതൃത്വത്തിൽ നടന്ന കമ്മിഷൻ ഇടപാടുകളിൽ അന്വേഷണം വിപുലീകരിച്ച് ഇഡി

Jaihind News Bureau
Friday, November 13, 2020

എം. ശിവശങ്കറിന്‍റെ നേതൃത്വത്തിൽ നടന്ന കമ്മിഷൻ ഇടപാടുകളിൽ അന്വേഷണം വിപുലീകരിച്ച് ഇഡി. സർക്കാർ പദ്ധതികളിൽ പലപേരിലും പല കമ്പനികളുമായും എത്തിയവർക്കു പിന്നിൽ ഒരേ മുഖങ്ങളും ഒട്ടേറെ കമ്മിഷൻ ഇടപാടുമുണ്ടെന്നാണ് ഇഡി പറയുന്നത്. അവരെ നയിച്ചത്
മുഖ്യമന്ത്രിയുടെ ഓഫീസിലെ ശിവശങ്കറിന്‍റെ ടീം ആണെന്നുമാണ് നിഗമനം. ഇവരുടെ ഇടപാട് വിവരങ്ങളാണ് ഇഡി ഇപ്പോള്‍ ശേഖരിക്കുന്നത്. അതേസമയം എം ശിവശങ്കറിന്‍റെ കൊവിഡ് ഫലം നെഗറ്റീവായാൽ ഇന്ന് കാക്കനാട് ജയിലിലേക്ക് മാറ്റും.

അതിനിടെ, ലൈഫ് മിഷൻ ക്രമക്കേടിൽ ശിവശങ്കറിനെ ചോദ്യംചെയ്യാൻ വിജിലൻസ് നീക്കം. ചോദ്യം ചെയ്യാൻ അനുമതി തേടി ചൊവ്വാഴ്ച്ച എറണാകുളം പ്രിൻസിപ്പൽ സെഷൻസ് കോടതിയെ സമീപിക്കും. ലൈഫ് മിഷൻ ഓഫീസിലെ ലോഗ് ബുക്ക് ഇന്ന് പരിശോധിക്കും.