കൊച്ചി ബ്യൂട്ടിപാർലർ വെടിവെയ്പ് കേസ് അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം

Jaihind Webdesk
Saturday, February 2, 2019

കൊച്ചി ബ്യൂട്ടിപാർലർ വെടിവെയ്പ് കേസ് അന്വേഷണ ഉദ്യോഗസ്ഥന് സ്ഥലം മാറ്റം. തൃക്കാക്കര അസിസ്റ്റന്റ് കമ്മീഷണർ പി.പി ഷംസിനെ ആണ് മാറ്റിയത്. അധോലോക കുറ്റവാളി രവി പൂജാരിയെ ബ്യൂട്ടി പാര്‍ലര്‍ വെടിവെപ്പ് കേസില്‍ പ്രതി ചേര്‍ത്ത ഉദ്യോഗസ്ഥനാണ് ഇദ്ദേഹം. കട്ടപ്പനയിലേക്കാണ് സ്ഥലം മാറ്റിയത്. സ്ഥലം മാറ്റം ബ്യൂട്ടിപാര്‍ലര്‍ വെടിവെപ്പ് കേസ് അന്വേഷണത്തെ ബാധിക്കുമെന്ന ആശങ്ക ഉയര്‍ന്നിട്ടുണ്ട്. വെടിവെയ്പിന്റെ മുഖ്യ സൂത്രധാരൻ മുംബൈയിലെ കുപ്രസിദ്ധ കുറ്റവാളി രവിപൂജാരിയെ കേസില്‍ മൂന്നാം പ്രതിയാക്കുകയും അന്വേഷണം മുന്നോട്ടുകൊണ്ടുപോകുകയും ചെയ്തത് എ.സി.പി ഷംസായിരുന്നു.

രവി പൂജാരി കഴിഞ്ഞ ദിവസം വിദേശത്ത് അറസ്റ്റിലായിരുന്നു. ഇയാളെ ഇന്ത്യയിൽ എത്തിച്ചാൽ കസ്റ്റഡിയിൽ വാങ്ങി കൊച്ചിയിൽ എത്തിക്കുന്നത് അടക്കം നടപടികൾ ഉണ്ടാകേണ്ട നിർണായക ഘട്ടത്തിലാണ് മുഖ്യ ചുമതലയുള്ള ഉദ്യോഗസ്ഥന്റെ മാറ്റം. മേൽനോട്ട ചുമതല വഹിച്ച സിറ്റി പൊലീസ് കമ്മീഷണർ എം.പി ദിനേശിനെയും കഴിഞ്ഞ ദിവസം കെ.എസ്.ആര്‍.ടി.സി എം.ഡിയായി മാറ്റിയിരുന്നു.