കോണ്‍ഗ്രസ് നേതാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ DYFI ശ്രമം

Friday, January 4, 2019

പാലക്കാട് ഒറ്റപ്പാലത്ത് കോണ്‍ഗ്രസ് നേതാവിനെ വെട്ടിക്കൊലപ്പെടുത്താന്‍ ഡി.വൈ.എഫ്.ഐ ശ്രമം. കോണ്‍ഗ്രസ് ബ്ലോക്ക് സെക്രട്ടറി എം.കെ കൃഷ്ണന്‍കുട്ടിയെ തലയില്‍ ഗുരുതരമായി വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു. കോൺഗ്രസ് ഓഫീസിന് മുന്നിൽ നിൽക്കുമ്പോഴായിരുന്നു ഡി.വൈ.എഫ്.ഐ അക്രമി സംഘം കൃഷ്ണൻകുട്ടിയെ വെട്ടി പരിക്കേൽൽപ്പിച്ചത്.

വൈകിട്ട് ഒറ്റപ്പാലത്ത് പ്രകടനം നടത്തി തിരിച്ചു വരുമ്പോഴായിരുന്നു ഡി.വൈ.എഫ്.ഐ അക്രമികളുടെ അഴിഞ്ഞാട്ടം. വൈകിട്ട് ഏഴു മണിയോടെയായിരുന്നു സംഭവം.
കോൺഗ്രസ് ഓഫീസിലേക്ക് ഇരച്ചു കയറിയ അക്രമി സംഘം പുറത്ത് നിൽക്കുകയായിരുന്ന ബ്ലോക്ക് കോൺഗ്രസ് സെക്രട്ടറി കൃഷ്ണൻകുട്ടിയെ വെട്ടുകയായിരുന്നു.

https://www.youtube.com/watch?v=w0T0tGiPzLQ

തലയ്ക്ക് വെട്ടേറ്റ കൃഷ്ണൻകുട്ടിയെ  ഗുരതര പരിക്കുകളോടെ വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അക്രമികളെ പിടികൂടണമെന്നാവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് പ്രവർത്തകർ റോഡ് ഉപരോധിച്ചു. ഡി.വൈ.എസ്.പിയുടെ ഉറപ്പിനെ തുടർന്ന് ഉപരോധം അവസാനിപ്പിച്ചു.