ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണം; മാധ്യമ പ്രവർത്തകൻ ഉൾപ്പെടെ മൂന്നുപേർ കൊല്ലപ്പെട്ടു

Tuesday, October 30, 2018

ഛത്തീസ്ഗഢിലെ മാവോയിസ്റ്റ് ആക്രമണത്തിൽ മാധ്യമ പ്രവർത്തകൻ ഉൾപ്പെടെ മൂന്നുപേർ കൊല്ലപ്പെട്ടു. ദൂരദർശൻ ക്യാമറാമാനും രണ്ട് ജവാൻമാരുമാണ് കൊല്ലപ്പെട്ടത്.

ദന്തേവാഡെ ജില്ലയിലെ അരൻപൂരിലാണ് സംഭവം. തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾ ചിത്രീകരിക്കുന്നതിനായി എത്തിയതായിരുന്നു ദൂരദർശൻ സംഘം. ദൂരദർശൻ സംഘത്തിനെ മാവോയിസ്റ്റുകൾ ആക്രമിക്കുകയായിരുന്നു. നിൽവായായിൽ ആയിരുന്നു സംഘം. സ്ഥലത്തു മാവോയിസ്റ്റുകളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിൽ ഏറ്റുമുട്ടൽ തുടരുകയാണ്. മുന്ന് ദിവസങ്ങൾക്കിടെ നടക്കുന്ന രണ്ടാത്തെ മാവോയിസ്റ്റ് ആക്രമണമാണിത്. മൂന്നു ദിവസം മുൻപ് ബിജാപുരിൽ മാവോയിസ്റ്റ് സ്ഥാപിച്ച കുഴിബോംബ് പൊട്ടിത്തെറിച്ച് നാല് സി.ആർ.പി.എഫ് ജവാൻമാർ കൊല്ലപ്പെട്ടിരുന്നു.