ബീഹാർ, യുപി, ഝാർഖണ്ഡ് എന്നിവിടങ്ങളിലെ മലയാളികളെ നാട്ടിലെത്തിക്കുന്നതിന് സർക്കാർ അടിയന്തരമായി ഇടപെടണം; മുഖ്യമന്ത്രിക്ക് ഡീൻ കുര്യാക്കോസ് എം.പിയുടെ കത്ത്

Jaihind News Bureau
Friday, May 15, 2020

ബീഹാറിലും ഉത്തർപ്രദേശിലും ഝാർഖണ്ഡിലും ജോലി ചെയ്യുന്ന മലയാളികളെ നാട്ടിലെത്തിക്കുന്നതിന് സംസ്ഥാന സർക്കാർ അടിയന്തിരമായി ഇടപെടണമെന്ന്  ഡീൻ കുര്യാക്കോസ് എം.പി ആവശ്യപ്പെട്ടു. രോഗവ്യാപനത്തിന്‍റെ ഭീതിയിൽ കഴിയുന്ന ഇവിടുത്തെ മലയാളികൾ നോർക്ക രജിസ്‌ട്രേഷൻ നടത്തി കാത്തിരിക്കുകയാണ്.

കേരളത്തിൽ നിന്നുള്ള അതിഥി തൊഴിലാളികളെ ബീഹാറിൽ എത്തിക്കുന്നതിന് മൂന്ന് ട്രെയിൻ വന്നെങ്കിലും തങ്ങളെ കൊണ്ടുപോകാൻ ഒരു ട്രെയിൻ പോലും അനുവദിക്കാത്തതിന്‍റെ പരിഭവത്തിലും ആശങ്കയിലുമാണ് ബീഹാറിലെ മലയാളികൾ. ബീഹാറിലേക്കും മറ്റും അതിഥിതൊഴിലാളികളെ കൊണ്ടുപോയിട്ടുള്ള ട്രെയിൻ അണുനശീകരണം നടത്തി അതിൽ മലയാളികളെ കൊണ്ടുവരുന്നതിന് സർക്കാർ നടപടി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് എം.പി. മുഖ്യമന്ത്രിയ്ക്ക് കത്ത് നൽകി.