റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ വാങ്ങുന്നതിനായി എംപി ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ കൂടി അനുവദിച്ച് അഡ്വ. ഡീൻ കുര്യാക്കോസ് ; ഇതുവരെ അനുവദിച്ചത് ആകെ 1.48 കോടി രൂപ

Jaihind News Bureau
Wednesday, April 8, 2020

ഇടുക്കി പാർലമെൻറ് മണ്ഡലത്തിലെ വിവിധ ആശുപത്രികളിലേക്കായി കൊവിഡ്-19 റാപ്പിഡ് ടെസ്റ്റ് കിറ്റുകൾ വാങ്ങുന്നതിനായി എംപി ഫണ്ടിൽ നിന്നും 15 ലക്ഷം രൂപ കൂടി അനുവദിച്ചു.

കൊവിഡ്-19 രോഗബാധിതരുടെ എണ്ണം കേരളത്തിൽ അനുദിനം വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ ഏറ്റവും കുറഞ്ഞ ദിവസങ്ങൾക്കുള്ളിൽ മികച്ച നിലവാരമുള്ള ടെസ്റ്റ് കിറ്റുകൾ വാങ്ങുന്നതിന് അടിയന്തിര നടപടികൾ സ്വീകരിക്കുവാൻ കളക്ടർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്.

കൊവിഡ്-19 പ്രതിരോധത്തിനായി ഇടുക്കി ലോക്‌സഭ മണ്ഡലത്തിലേക്കായി ഇതുവരെ 1.48 കോടി രൂപയാണ് കഴിഞ്ഞ സാമ്പത്തിക വർഷത്തെ പ്രാദേശിക വികസന ഫണ്ടിൽ നിന്നും രണ്ട് ഘട്ടമായി അനുവദിച്ചിട്ടുള്ളത് എന്ന് അഡ്വ. ഡീൻ കുര്യാക്കോസ് എംപി അറിയിച്ചു.