കലിയിളകി ഗജ ചുഴലിക്കാറ്റ്; മരണം 25 കവിഞ്ഞു

Jaihind Webdesk
Saturday, November 17, 2018

Gaja-Cyclone-22

വടക്കൻ തമിഴ്‌നാട്ടിലും ആന്ധ്രയിലും വീശിയടിക്കുന്ന ഗജ ചുഴലിക്കാറ്റിൽ മരണം 25 കവിഞ്ഞു. ഒരു ലക്ഷത്തോളം പേരെ മാറ്റിപ്പാർപ്പിച്ചു. ഗജയെ തുടർന്നുണ്ടായ ന്യൂനമർദത്തെ തുടർന്ന് സംസ്ഥാനത്തും കനത്ത മഴയും കാറ്റും ഉണ്ടായി. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്

ഗജ ചുഴലിക്കാറ്റിനെ തുടർന്ന് എറണാകുളത്തിന് മുകളിലാണ് ന്യൂനമർദം രൂപപ്പെട്ടത്. തുടർന്ന് ശക്തമായ കാറ്റും മഴയുമുണ്ടായി. എറണാകുളം, തൃശൂർ, ഇടുക്കി, ആലപ്പുഴ, കോട്ടയം ജില്ലകളില്‍ ശക്തമായ മഴ തുടരാൻ സാധ്യതയുള്ളതിനാൽ കനത്ത ജാഗ്രതാ നിർദേശമാണ് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം നൽകുന്നത്. പലയിടത്തും റോഡ് ഗതാഗതം താറുമാറായിട്ടുണ്ട്.

Gaja-Cyclone-24

അതേസമയം തമിഴ്മനാട്ടിൽ നാഗപട്ടണത്താണ് ഗജ ഏറ്റവുമധികം നാശം വിതച്ചത്. 471 ദുരിതാശ്വാസ ക്യാമ്പുകളിലായി ഒരു ലക്ഷത്തോളം പേരാണ് കഴിയുന്നത്. ചുഴലിക്കാറ്റിൽ ജീവൻ നഷ്ടമായവരുടെ കുടുംബത്തിന് സർക്കാർ 10 ലക്ഷം രൂപ വീതം സഹായധനം പ്രഖ്യാപിച്ചിട്ടുണ്ട്. കേന്ദ്രസഹായം ഉൾപ്പെടെയുള്ളവ ലഭ്യമാക്കാനുള്ള ശ്രമങ്ങളും തമിഴ്‌നാട് സർക്കാർ തുടങ്ങി. കാറ്റ് ശക്തമായതിനാൽ മത്സ്യത്തൊഴിലാളികൾ ഒരു കാരണവശാലും കടലിൽ പോകരുതെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.