ഗജ ചുഴലിക്കാറ്റ് കൂടുതൽ ശക്തിപ്രാപിച്ചു

Jaihind Webdesk
Wednesday, November 14, 2018

Gaja-Cyclone

ബംഗാൾ ഉൾക്കടലിൽ രൂപപ്പെട്ട ഗജ ചുഴലിക്കാറ്റ് കൂടുതൽ ശക്തിപ്രാപിച്ചു. നാളെ ചുഴലിക്കാറ്റ് തമിഴ്നാട് – പുതുച്ചേരി തീരങ്ങളിലേക്ക് അടുക്കും എന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

വ്യാഴാഴ്ച വൈകിട്ടോടെ കാറ്റ് തീരം തൊടുമെന്നാണ് കാലാവസ്ഥ വിദഗ്ധരുടെ വിലയിരുത്തൽ.

കാഞ്ചീപുരം, കടലൂർ, തഞ്ചാവൂർ, കാരക്കൽ, നാഗപട്ടണം, തിരുവാരൂർ , പുതുച്ചേരി തുടങ്ങിയ തീരപ്രദേശങ്ങളിലേകകാണ് നിലവിലെ ഗതിയനുസരിച്ച് ഗജ നീങ്ങുന്നത്. കരയോടടുക്കുമ്‌ബോൾ മണിക്കൂറിൽ 80 മുതൽ 100 കിലോമീറ്റർ വരെയായിരിക്കും കാറ്റിന്റെ വേഗത. ചെന്നൈയിൽ ചുഴലിക്കാറ്റ് നേരിട്ടു ബാധിക്കില്ല. എന്നാൽ കനത്ത മഴയ്ക്ക് സാധ്യതയുണ്ട്. തിരുവനന്തപുരമടക്കമുള്ള തെക്കൻ ജില്ലകളിലും മഴ ലഭിക്കും. ചെന്നൈക്ക് 690 കിലോമീറ്ററും നാഗപട്ടണത്തിന് 790 കിലോമീറ്ററും അകലെയാണ് നിലവിൽ ചുഴലിക്കാറ്റിന്റെ സ്ഥാനം.

മത്സ്യതൊഴിലാളികൾ കടലിൽ പോകുന്നതിന് നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്.. ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിൽ ഉന്നതതല യോഗം വിളിച്ച് സ്ഥിതിഗതികൾ വിലയിരുത്തി. സുരക്ഷ മുൻകരുതലുകളെല്ലാം കൈക്കൊണ്ടിട്ടുണ്ടെന്ന് സർക്കാർ വ്യക്തമാക്കി.