വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ച സിപിഎം ബ്രാഞ്ച് സെക്രട്ടറി കണ്ണൂരിൽ അറസ്റ്റിൽ

Jaihind News Bureau
Friday, November 8, 2019

വിദ്യാർത്ഥിനിയെ ലൈംഗികമായി ഉപദ്രവിച്ചതിന് കണ്ണൂരിൽ സിപിഎം ബ്രാഞ്ച് സെക്രട്ടറി അറസ്റ്റിൽ. കണ്ണൂർ അഞ്ചരക്കണ്ടി കൊളത്തുമലയിലെ എം പ്രജിത്ത് ലാലിനെയാണ് കൂത്ത്പറമ്പ് പോലീസ് അറസ്റ്റ് ചെയ്തത്. ചൈൽഡ് ലൈൻ പ്രവർത്തകരുടെ പരാതിയിലാണ് അറസ്റ്റ്.സമീപത്തെ ഒരു വിദ്യാലയത്തിലെ രണ്ട് വിദ്യാർത്ഥിനികൾ ആത്മഹത്യ ചെയ്യാനിടയായ സംഭവവുമായി ബന്ധപ്പെട്ട് കുട്ടികൾക്ക് നൽകുന്ന കൗൺസിലിംഗിന് ഇടയിലാണ് പതിമൂന്നുകാരി തനിക്കുണ്ടായ മോശപ്പെട്ട അനുഭവം വെളിപ്പെടുത്തിയത്. ഇതേ തുടർന്നാണ് ചൈൽഡ് ലൈൻ നിർദേശം അനുസരിച്ച് സിപിഎം ബ്രാഞ്ച് സെക്രട്ടറിയായ പ്രജിത്ത് ലാലിന് എതിരെ പോക്‌സോ പ്രകാരം കേസ്സെടുത്തത്.