കണ്ണൂരിൽ കുടുംബത്തിന് നേരെ അപ്രഖ്യാപിത വിലക്കുമായി സിപിഎം; പാർട്ടി ഗ്രാമത്തിൽ ഭൂവുടമയ്ക്കും കുടുംബത്തിനും സ്വന്തം ഭൂമിയിൽ പ്രവേശിക്കാനും കൃഷി ചെയ്യാനും വിലക്ക്; സ്വന്തം ഭൂമിയിൽ കൃഷിക്കായെത്തിയ കുടുംബത്തിന് നേരെ അക്രമം; വിലക്ക് സിപിഎം ശക്തികേന്ദ്രമായ ആന്തൂർ മുൻസിപ്പാലിറ്റിയിൽ

Jaihind News Bureau
Wednesday, December 18, 2019

കണ്ണൂരിലെ സിപിഎമ്മിന്‍റെ പാർട്ടി ഗ്രാമത്തിൽ ഭൂവുടമയ്ക്കും കുടുംബത്തിനും സ്വന്തം ഭൂമിയിൽ പ്രവേശിക്കുന്നതിനും, കൃഷി നടത്തുന്നതിനും അപ്രഖ്യാപിത വിലക്കുമായി സിപിഎം പ്രാദേശിക നേതാക്കൾ. സി പി എം ശക്തികേന്ദ്രമായ ആന്തൂർ മുൻസിപ്പാലിറ്റിയിലെ ബക്കളം മൈലാടിയിലാണ് ഭൂഉടമയായ റഷീദയെയും കുടുംബവും സി പി എം പ്രാദേശിക നേതാക്കളുടെ അപ്രഖ്യാപിത വിലക്ക് നേരിടുന്നത്. സ്വന്തം പേരിലുള്ള ഭൂമിയിൽ വാഴ നടാനെത്തിയ റഷീദയെയും മകനെയും സി പി എം പ്രവർത്തകർ അക്രമിച്ചു.

സി പി എം ശക്തികേന്ദ്രമായ ആന്തൂർ മുൻസിപ്പാലിറ്റിയിലാണ് സി പി എം പ്രാദേശിക നേതാക്കൾ ഒരു കുടുംബത്തെ സ്വന്തം പേരിലുള്ള ഭൂമിയിൽ പ്രവേശിപ്പിക്കാത്തത്. ബക്കളത്തെ എ.റഷീദയെയും മകനുമാണ് സി പി എം പ്രാദേശിക നേതാക്കളുടെ അപ്രഖ്യാപിത വിലക്ക് നേരിടുന്നത്.

ആന്തൂർ മുൻസിപ്പാലിറ്റിയിലെ ബക്കളം മൈലാടുള്ള ഒരു ഏക്കറോളം വരുന്ന ഭൂമി ഭൂവുടമയായ എ.റഷീദയ്ക്ക് പാരമ്പര്യ സ്വത്തായി ലഭിച്ചതാണ്. എന്നാൽ കൃഷി ഇടം ഉൾപ്പടെയുള്ള ഭൂമിയിൽ റഷീദയെ മകൻ മുർഷിദിനെയും കാലങ്ങളായി സി പി എം പ്രാദേശിക നേതാക്കൾ പ്രവേശിപ്പിക്കാറില്ല.കഴിഞ്ഞ ദിവസം ഈ ഭൂമിയിൽ വാഴ നടാനെത്തിയ റഷീദയെയും മകനെയും സി പി എം പ്രാദേശിക നേതാക്കളും ഡിവൈഎഫ്‌ഐ പ്രവർത്തകരും ചേർന്ന് അക്രമിച്ചു.

സി പി എം മൈലാട് ബ്രാഞ്ച് സെക്രട്ടറി സി. സുരേന്ദ്രൻ, ഞാത്തിൽ ബ്രാഞ്ച് സെക്രട്ടറി ടി. മനോഹരൻ, ഡിവൈഎഫ്‌ഐ മേഖലാ സെക്രട്ടറി എം രജിത്ത് എന്നിവരുടെ നേതൃത്വത്തിലായിരുന്നു അക്രമം. ക്രൂരമായ അക്രമത്തിന് ഇരയായ റഷീദയെയും, മകൻ മുർഷിദിനെയും തളിപ്പറമ്പിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

റഷീദയെയും മകനെയും അക്രമിച്ച സി പി എം പ്രവർത്തകർ കൃഷിഭൂമിയിൽ നട്ട വാഴതൈയും നശിപ്പിച്ചിട്ടുണ്ട്.
കൃഷിഭൂമി ഉൾപ്പെടുന്ന സ്ഥലം ചുളുവിലയ്ക്ക് തട്ടി എടുക്കുന്നതിനാണ് സ്വന്തം പേരിലുള്ള ഭൂമിയിൽ തങ്ങളെ പ്രവേശിപ്പിക്കാത്തതെന്നാണ് റഷീദ പറയുന്നത്. നെൽവയൽ നികത്താൻ ശ്രമിക്കുന്നുവെന്ന വ്യാജ പ്രചാരണം നടത്തി തങ്ങളെ സ്വന്തം ഭൂമിയിൽ പ്രവേശിക്കാതെ വിലക്കുകയാണ് പാർട്ടി ചെയ്യുന്നത്.

ഡാറ്റ ബാങ്കിൽ കരഭൂമിയായാണ് ഈ സ്ഥലം രേഖപ്പെടുത്തിട്ടുള്ളത്. കവുങ്ങും വാഴ കൃഷിയുമാണ് ഇവിടെ കാലങ്ങളായി നടക്കുന്നത്.  ഇതിനെതിരെ മനുഷ്യാവകാശ കമ്മീഷനെ സമീപിക്കാൻ ഒരുങ്ങുകയാണ് റഷീദയും കുടുംബവും.

 

https://youtu.be/NeMD7QrShJs