രക്തസാക്ഷി കൃപേഷിന്റെ പിതാവിന് സി.പി.എമ്മിന്റെ വധഭീഷണി; കല്യോട്ട് സി.പി.എം അക്രമം തുടരുന്നു; വാദ്യകലാസംഘം ഓഫീസ് തകര്‍ത്തു; കോണ്‍ഗ്രസ് സ്തൂപം തകര്‍ത്തു

Jaihind Webdesk
Monday, May 6, 2019

കാസര്‍കോഡ് പെരിയയില്‍ സി.പി.എം അതിക്രമം തുടരുന്നു. സി.പി.എം ഗുണ്ടകള്‍ കൊലപ്പെടുത്തിയ ക്യപേക്ഷിന്റെ പിതാവിന് സി.പി.എം പ്രവര്‍ത്തകരുടെ വധഭീഷണി. വീട്ടില്‍ കിടന്ന് ഉറങ്ങാന്‍ വിടില്ലെന്നും കൊന്നുകളയുമെന്നുമാണ് ഭീഷണി. കല്യോട് വാദ്യകലാ സംഘത്തിന്റെ ഓഫിസ് സി.പി.എം പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു.

കാസര്‍കോട് പെരിയ കല്യോട് സി പി എം സംഘടിപ്പിച്ച പ്രതിഷേധയോഗത്തിനിടെയാണ് അക്രമികള്‍ അഴിഞ്ഞാടിയത്. കല്യോട് സി പി എമ്മിന്റെ പ്രതിഷേധ പൊതുയോഗത്തിനിടെ സി പി എം പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. കല്യോട് ടൗണില്‍ കോണ്‍ഗ്രസ്സ് നിയന്ത്രണത്തിലുള്ള സ്ഥാപനങ്ങളും കൊടിമരവും, സ്തൂപവും സി പി എം പ്രവര്‍ത്തകര്‍ അടിച്ചു തകര്‍ത്തു. . സി പി എം പ്രവര്‍ത്തകര്‍ കൊലപ്പെടുത്തിയ ക്യപേഷി ന്റെയും ശരത്ത് ലാലിന്റെയും സ്തൂപവും കൊടിമരവും തകര്‍ത്തു. കല്യോട് വാദ്യകലാ സംഘത്തിന്റെ ഓഫിസിന്റെ പൂട്ട് തകര്‍ത്ത അക്രമികള്‍ വാദ്യകലാ സംഘം ഓഫിസും അടിച്ചു തകര്‍ക്കുകയായിരുന്നു.

ഓഫിസ് സാമഗ്രികള്‍ അഗ്‌നിക്ക് ഇരയാക്കി. ക്യപേഷിന്റെയും ശരത്ത് ലാലിന്റെയും ഛായാചിത്രവും നശിപ്പിച്ചവയില്‍ ഉള്‍പ്പെടുന്നു. പൊലീസ് നോക്കി നില്‍ക്കെയായിരുന്നു സി,പി.എം പ്രവര്‍ത്തകരായ അക്രമികള്‍ അഴിഞ്ഞാടിയത്. ക്യപേഷിന്റെ വീടിന് സമീപത്ത് എത്തിയ സി പി എം പ്രവര്‍ത്തകര്‍ ക്യപേഷിന്റെ പിതാവ് കൃഷ്ണന് നേരെ വധഭീഷണി മുഴക്കി.
ബൈറ്റ്
വീട്ടില്‍ കിടന്ന് ഉറങ്ങാന്‍ വിടില്ലെന്നും കൊന്നുകളയുമെന്നായിരുന്നു സിപിഎംഭീഷണി.വധ ഭീഷണിയെ കുറിച്ച് ക്യപേഷിന്റെ പിതാവ് കൃഷ്ണന്‍ കാസര്‍കോഡ് എസ് പി യെ ഫോണില്‍ പരാതി അറിയിച്ചു.തുടര്‍ന്ന് പൊലീസെത്തി മൊഴി എടുത്തു.ഇതിനിടെ കല്യോടേക്ക് സര്‍വ്വീസ് നടത്തുന്ന ബസ്സുകളില്‍ കയറി സി പി എം പ്രവര്‍ത്തകര്‍ പ്രകോപനം സൃഷ്ടിച്ചു.