വയനാട്ടിലെ യുവതിയുടെ മരണം : സിപിഎം ജില്ലാ സെക്രട്ടറിക്കെതിരെ പൊലീസിൽ പരാതി നൽകിയവർക്കെതിരെ ഭീഷണിയുമായി ഏരിയ സെക്രട്ടറി; പ്രസംഗം വിവാദമാകുന്നു

Jaihind News Bureau
Friday, November 15, 2019

വയനാട്ടിൽ യുവതിയുടെ മരണവുമായി ബന്ധപ്പെട്ട് സിപിഎം ജില്ലാ സെക്രട്ടറിക്കെതിരെ പൊലീസിൽ പരാതി നൽകിയവർക്കെതിരെ ഭീഷണിയുമായി ഏരിയ സെക്രട്ടറിയുടെ വിവാദ പ്രസംഗം. പരാതിയുമായി ബന്ധപ്പെട്ട് വൈത്തിരി ഏരിയ കമ്മിറ്റി നടത്തിയ വിശദീകരണ പൊതുയോഗത്തിലാണ് ഏരിയ സെക്രട്ടറി സി.എച്ച് മമ്മി വിവാദ പ്രസംഗം നടത്തിയത്. ഭീഷണി പ്രസംഗം സി കെ ശശീന്ദ്രൻ എം എൽ എ അടക്കമുള്ള മുതിർന്ന നേതാക്കളുടെ സാനിധ്യത്തിൽ.

വൈത്തിരി സ്വദേശിയായ യുവതിയുടെ മരണത്തിൽ സംശയം പ്രകടിപ്പിച്ച് ഭർത്താവ് ഷാജി ജില്ലാ പൊലീസ് മേധാവിക്ക് പരാതി നൽകിയിരുന്നു. മരണത്തിൽ ദുരുഹതയുണ്ടെന്നും സംഭവത്തിൽ സി പി എം ജില്ലാ സെക്രട്ടറിയുടെ പങ്ക് അന്വേഷിക്കണമെന്നും പരാതിയിൽ ആവശ്യപ്പെട്ടിരുന്നു. സംഭവം വിവാദമായയോടെ സി.പിഎം ജില്ലാ സെക്രട്ടറിയേറ്റ് സെക്രട്ടറിക്കെതിയുള്ള ആരോപണം നിഷേധിച്ച് പ്രസ്ഥവനയും ഇറക്കി.

ആരോപണങ്ങൾക്ക് മറുപടിയുമായി വൈത്തിരി ഏരിയ കമ്മിറ്റി ബുധനാഴ്ച്ച നടത്തിയ വീശദീകരണ പൊതുയോഗത്തിലാണ് ഏരിയ സെക്രട്ടറി സി.എച്ച് മമ്മി പരാതിക്കാരെ ഭീഷണിപ്പെടുത്തുന്ന വിവാദ പ്രസംഗം നടത്തിയത്. പരാതിക്കാരെ കൈകാര്യം ചെയ്യാൻ അറിയാമെന്നും പാർട്ടി മേൽഘടകത്തിന്റെ നിർദ്ദേശമാണ് ഇത്തരക്കാരെ പുറത്തിറങ്ങാൻ അനുവദിക്കുന്നതെന്നും പ്രസംഗത്തിൽ പറയുന്നുണ്ട്.

സി.കെ ശശീന്ദ്രൻ എം എൽ എ അടക്കമുള്ള മുതിർന്ന നേതാക്കളുടെ സാന്നിധ്യത്തിലായിരുന്നു ഏരിയ സെക്രട്ടറിയുടെ ഭീഷണി പ്രസംഗം. അതേ സമയം രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് കേസ് അട്ടിമറിക്കാൻ നീക്കം നടക്കുന്നുവെന്നാണ് പരാതിക്കാരുടെ ആരോപണം. പരാതിയുമായി ബന്ധപ്പെട്ട് പ്രാഥമിക അന്വേഷണ റിപ്പോട്ട് ജില്ലാ പൊലീസ് മേധാവിക്ക് അന്വേഷണ സംഘം കൈമാറിയതായാണ് സൂചന.