രാജ്യവ്യാപകമായി സംസ്ഥാന തലസ്ഥാനങ്ങളിൽ കോൺഗ്രസ് പ്രതിഷേധം ഈ മാസം 28ന്

Jaihind News Bureau
Thursday, December 26, 2019

കോൺഗ്രസിന്‍റെ 134-ആമത് ജന്മവാർഷികമായ 28ന് രാജ്യവ്യാപകമായി സംസ്ഥാന തലസ്ഥാനങ്ങളിൽ കോൺഗ്രസ് പ്രതിഷേധം സംഘടിപ്പിക്കുമെന്ന് കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ് എംപി. തിരുവനന്തപുരത്ത് ഭരണഘടന സംരക്ഷണ സമ്മേളനം രാജ്ഭവന് മുന്നിൽ പി.ചിദംബരം ഉദ്ഘാടനം ചെയ്യും. ഇന്ത്യയെ രക്ഷിക്കുക ഇന്ത്യൻ ഭരണഘടനയെ സംരക്ഷിക്കുക എന്ന മുദ്രാവാക്യം ഉയർത്തിയാണ് രാജ്ഭവന് മുന്നിൽ പ്രതിഷേധിക്കുക. അതേസമയം, പൗരത്വ ഭേദഗതി ബില്ലിനെതിരെ കേരളത്തിലെ കോൺഗ്രസ് എംപിമാർ ലോക്‌സഭാ മണ്ഡലങ്ങളിൽ പദയാത്ര നടത്തുമെന്നും കെപിസിസി വർക്കിംഗ് പ്രസിഡന്‍റ് കൊടിക്കുന്നിൽ സുരേഷ് എംപി വ്യക്തമാക്കി.