‘കോണ്‍ഗ്രസ് ചിന്തന്‍ ശിബിരം കേരളരാഷ്ട്രീയത്തിലെ വഴിത്തിരിവാകും’: പ്രതിപക്ഷ നേതാവ്

Jaihind Webdesk
Friday, July 22, 2022

കോഴിക്കോട്: കോണ്‍ഗ്രസിന്‍റെ ചിന്തൻ ശിബിരം കേരള രാഷ്ട്രീയത്തിലെ വഴിത്തിരിവായി മാറുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. ദീർഘകാലത്തേക്കുള്ള കോൺഗ്രസിന്‍റെ നയപരിപാടികൾക്ക് ശിബിരം രൂപം നൽകും. സംഘടനാ കാര്യങ്ങൾ, രാഷ്ട്രീയ കാര്യങ്ങൾ, ഭാവി കാര്യങ്ങൾ ഉൾപ്പെടെയുള്ളവ തീരുമാനിക്കും.
കോൺഗ്രസിനെ ഏറ്റവും പ്രധാന രാഷ്ടീയ കക്ഷിയാക്കി മാറ്റുന്നതാവും കോഴിക്കോട് പ്രഖ്യാപനമെന്നും അദ്ദേഹം പറഞ്ഞു. കോഴിക്കോട് കെ കരുണാകരന്‍ നഗറില്‍ നാളെ ആരംഭിക്കുന്ന കോണ്‍ഗ്രസ് ചിന്തന്‍ ശിബിരത്തിന്‍റെ വേദി സന്ദർശിച്ചതിന് ശേഷം മാധ്യമങ്ങളെ കാണുകയായിരുന്നു പ്രതിപക്ഷ നേതാവ്.