കോൺഗ്രസ് പതിനൊന്നാം സ്ഥാനാർഥി പട്ടികയും പ്രസിദ്ധീകരിച്ചു

Jaihind Webdesk
Monday, March 25, 2019

കോൺഗ്രസ് പതിനൊന്നാം സ്ഥാനാർഥി പട്ടികയും പ്രസിദ്ധീകരിച്ചു. പത്താം സ്ഥാനാർഥി പട്ടിക പുറത്തിറക്കി മണിക്കൂറുകൾക്കകമാണ് പതിനൊന്നാം പട്ടിക പുറത്തിറക്കിയത്. ഛത്തീസ്ഗഡ്, ഗോവ, ദമൻ ആൻഡ് ദിയു എന്നിവിടങ്ങളിലായി അഞ്ചു ലോക്‌സഭാ സ്ഥാനാർഥികളെയും ഒഡീഷ നിയമസഭ തെരഞ്ഞെടുപ്പിലെ നാല് സ്ഥാനാർഥികളെയുമാണ് പ്രഖ്യാപിച്ചത്. ലോക്‌സഭയിലേക്ക് കോൺഗ്രസ് ഇതുവരെ 258 സീറ്റിലാണ് സ്ഥാനാർഥികളെ പ്രഖ്യാപിച്ചിരിക്കുന്നത്. വയനാട്ടിൽ കോൺഗ്രസ് അധ്യക്ഷൻ മത്സരിക്കുമെന്ന അഭ്യൂഹം നിലനിൽക്കുന്ന സാഹചര്യത്തിലാണ് കേരളത്തിലെ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പ്രഖ്യാപനത്തിനായി കാതോർത്തിരിക്കുന്നത്.

teevandi enkile ennodu para