12 മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയായി

Jaihind Webdesk
Saturday, March 16, 2019

Ramesh-Chennithala-Mullappally-Oommenchandy

സംസ്ഥാനത്തെ 12 മണ്ഡലങ്ങളിലെ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി പട്ടികയ്ക്ക് ഹൈക്കമാന്‍ഡിന്‍റെ അംഗീകാരം. നാല് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെ നാളെ പ്രഖ്യാപിക്കും. ആറ്റിങ്ങല്‍, ആലപ്പുഴ, വടകര, വയനാട് മണ്ഡലങ്ങളിലെ സ്ഥാനാര്‍ഥികളെയാണ് തീരുമാനിക്കാനുള്ളത്.

സ്ക്രീനിംഗ് കമ്മിറ്റിക്ക് ശേഷം വൈകിട്ട്  6.30 ന് നടന്ന കോണ്‍ഗ്രസ് തെരഞ്ഞെടുപ്പ് സമിതി യോഗത്തിലാണ് സ്ഥാനാര്‍ഥികളുടെ പട്ടിക തീരുമാനിച്ചത്. ഔദ്യോഗിക പ്രഖ്യാപനം അല്‍പസമയത്തിനകം ഉണ്ടാകും.

teevandi enkile ennodu para