കോണ്‍ഗ്രസിന്‍റെ ഒമ്പതാം ഘട്ട സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിച്ചു

Jaihind Webdesk
Sunday, March 24, 2019

കോണ്‍ഗ്രസിന്‍റെ ഒമ്പതാം ഘട്ട സ്ഥാനാർഥി പട്ടിക പ്രസിദ്ധീകരിച്ചു. ഇതോടെ കോൺഗ്രസ് സ്ഥാനാർഥികളുടെ എണ്ണം 227 ആയി. അതേ സമയം വയനാട്ടിലെ സസ്പെൻസ് നിലനിർത്തിയാണ് ഒമ്പതാം ഘട്ട പട്ടികയും പുറത്തുവന്നത്.

വയനാടില്ലെങ്കില്‍ രാഹുല്‍ മത്സരിക്കുമെന്ന് കരുതിയിരുന്ന ബംഗളുരു സൗത്തിലും ശിവഗംഗയിലും സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ചിട്ടുണ്ട്. ബംഗളുരു സൗത്തില്‍ ബി.കെ ഹരിപ്രസാദാണ് സ്ഥാനാര്‍ത്ഥി. ശിവഗംഗയില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് പി ചിദംബരത്തിന്‍റെ മകന്‍ കാര്‍ത്തി ചിദംബരമാണ് സ്ഥാനാര്‍ത്ഥി.

എന്‍.സി.പി വിട്ട് കോണ്‍ഗ്രസിലെത്തിയ താരിഖ് അന്‍വര്‍ ബീഹാറിലെ കാത്തിഹാറിലാണ് മത്സരിക്കുന്നത്. പൂര്‍ണിയയില്‍ ഉദയ് സിംഗ് മത്സരിക്കും. കിഷന്‍ഗഞ്ചില്‍ മുഹമ്മദ് ജാവേദാണ് സസ്ഥാനാര്‍ത്ഥി. ബാരാമുള്ളയില്‍ ഹാജി ഫാറൂഖ് മിര്‍, അകോലയില്‍ ഹിദായത്ത് പട്ടേല്‍, ചന്ദ്രപൂരിൽ സുരേഷ് ധനോര്‍ക്കര്‍, ഹിംഗോളിയില്‍ സുഭാഷ് വാംഖഡെ എന്നിവരാണ് സ്ഥാനാർഥികൾ.

Congress List