അഞ്ച് സംസ്ഥാനങ്ങളിലെയും വോട്ടെടുപ്പ് പൂർത്തിയായി; കോൺഗ്രസ് ക്യാമ്പുകൾ വിജയപ്രതീക്ഷയിൽ

Jaihind Webdesk
Saturday, December 8, 2018

Congress-win

അഞ്ച് സംസ്ഥാനങ്ങളിലെയും തെരഞ്ഞെടുപ്പ് പൂർത്തിയായപ്പോൾ കോൺഗ്രസ് ക്യാമ്പുകൾ വിജയപ്രതീക്ഷയിലാണ്. ബിജെപി ഭരണത്തിലുളള മൂന്ന് സംസ്ഥാനങ്ങളും തിരികെ പിടിക്കാനാകുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് നേതൃത്വം. പുറത്തുവന്ന സർവ്വേ ഫലങ്ങൾ നൽകുന്ന സൂചനകളും ഇതുതന്നെയാണ്.

ഡിസംബർ പതിനൊന്നിന് വോട്ടെണ്ണൽ നടക്കാനിരിക്കെ കോൺഗ്രസിന്റെ തിരിച്ചുവരവിന് കളമൊരുക്കുന്ന തരത്തിലുളള പ്രവചനങ്ങളാണ് പുറത്തുവരുന്നത്. രാജസ്ഥാനും മധ്യപ്രദേശും ചത്തീസ്ഗഡും കോൺഗ്രസ് തിരിച്ചുപിചിക്കുമെന്ന പ്രതീക്ഷയിലാണ് ഇന്ത്യയിലെ പ്രതിപക്ഷ ജനാതിപത്യ ചേരികൾ.

ഭൂരിഭാഗം സർവ്വേ ഫലങ്ങളും മധ്യപ്രദേശിൽ കോൺഗ്രസിന് മുൻതൂക്കം പ്രവചിക്കുന്നു. പതിനഞ്ച് വർഷത്തിന് ശേഷം മധ്യപ്രദേശിൽ കോൺഗ്രസ് അധികാരത്തിൽ എത്തുമെന്നാണ് പ്രവചനങ്ങൾ. കോൺഗ്രസ് 104 മുതൽ 122 സീറ്റുകൾ വരെ നേടുമെന്നും സർവേ ഫലങ്ങൾ പറയുന്നു.

200 സീറ്റുകളുള്ള രാജസ്ഥാനിൽ കോൺഗ്രസിന് 129 സീറ്റുകൾ കിട്ടുമെന്നാണ് അഭിപ്രായ സർവ്വേ. ബിജെപി മുഖ്യമന്ത്രി വസുന്ധരാ രാജെ സിന്ധ്യയ്‌ക്കെതിരെ ഭരണവിരുദ്ധവികാരം വോട്ടാക്കാൻ കോൺഗ്രസിന് കഴിയുമെന്നാണ് വിലയിരുത്തൽ. 63 സീറ്റുകൾ മാത്രമാണ് സർവേകൾ ബിജെപിയ്ക്ക് പ്രവചിച്ചത്.

ഛത്തീസ്ഗഡിൽ 50 സീറ്റുവരെ കോൺഗ്രസും 39 സീറ്റുവരെ ബിജെപിയും നേടുമെന്നാണ് അഭിപ്രായ സർവ്വേകൾ പറയുന്നത്. ഇഞ്ചോടിഞ്ച് പോരാട്ടം നടന്നെങ്കിലും കോൺഗ്രസ് മുൻതൂക്കം നേടുമെന്നാണ് സർവേ ഫലങ്ങൾ പൊതുവിൽ നൽകുന്ന സൂചന.

തെലങ്കാനയിൽ ടിആർഎസിന് സർവ്വേ ഫലങ്ങൾ മേൽക്കൈ നൽകുണ്ടെങ്കിലും കോൺഗ്രസ് മുന്നണിയായി ഇവിടെ അധികാരത്തിലെത്തുമെന്നും ചില സർവ്വേ ഫലങ്ങൾ പ്രവചിക്കുന്നുണ്ട്. കോൺഗ്രസ് അധികാരത്തിലിരിക്കുന്ന മിസോറാമിൽ തുല്യ സാധ്യകളാണ് കോൺഗ്രസിനും മിസോ നാഷണൽ ഫ്രണ്ടിനും തുല്യ സാധ്യതകളാണ് അഭിപ്രായ സർവ്വേകളിലുളളത്. ഇന്ത്യാ ടുഡേ, എൻഡിടിവി, ടൈംസ് തുടങ്ങിയ പ്രധാന സർവ്വേ ഫലങ്ങളെല്ലാം കോൺഗ്രസിന്റെ ശക്തമായ തിരിച്ചുവരവിനെ സൂചിപ്പിക്കുന്ന സർവ്വേ ഫലങ്ങളാണ് പുറത്ത് വിട്ടിരിക്കുന്നത്.[yop_poll id=2]