മുഖ്യമന്ത്രി NSS-നെ വര്‍ഗീയവത്ക്കരിക്കാന്‍ ശ്രമിക്കുന്നു: കെ മുരളീധരന്‍

Jaihind Webdesk
Saturday, November 3, 2018

മുഖ്യമന്ത്രി എൻ.എസ്.എസിനെ വർഗീയവത്കരിക്കാൻ ശ്രമിക്കുകയാണെന്ന് കെ.പി.സി.സി പ്രചാരണ വിഭാഗം ചെയർമാൻ കെ മുരളീധരൻ. ശബരിമല വിഷയം നിസാരവത്കരിക്കാൻ സർക്കാർ ശ്രമിച്ചാൽ നിയമസഭയിലടക്കം ശക്തമായ സമര പോരാട്ടവുമായി മുന്നോട്ട് പോകും.

ഇക്കാര്യത്തിൽ സര്‍ക്കാര്‍ ഉചിതമായ തീരുമാനമെടുക്കണമെന്നും കെ മുരളീധരൻ പറഞ്ഞു. മേലാംകുളത്തെ എൻ.എസ്.എസ് മന്ദിരം സന്ദർശിച്ചതിന് ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം.