‘ചൗക്കിദാര്‍ ചോര്‍ ഹേ’ പരസ്യം മധ്യപ്രദേശില്‍ നിരോധിച്ചു

Jaihind Webdesk
Thursday, April 18, 2019

കോണ്‍ഗ്രസിന്റെ തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി പുറത്തിറക്കിയ ‘ചൗക്കിദാര്‍ ചോര്‍ ഹേ’ പരസ്യത്തിന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ വിലക്കേര്‍പ്പെടുത്തി. ബി.ജെ.പി മധ്യപ്രദേശ് സംസ്ഥാന നേതൃത്വത്തിന്റെ പരാതിയെത്തുടര്‍ന്നാണ് നടപടി. കോണ്‍ഗ്രസിന്റെ പരസ്യം ബി.ജെ.പിക്ക് അധിക്ഷേപകരമാകുന്നു എന്നാരോപിച്ചാണ് പരാതി നല്‍കിയിരിക്കുന്നത്.