പ്രവാസികളെ കബളിപ്പിച്ച് കേരള സര്‍ക്കാര്‍; ബജറ്റ് പ്രഖ്യാപനം പൊളിഞ്ഞു; പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെത്തിക്കില്ല

Jaihind Webdesk
Friday, March 1, 2019

വിദേശത്ത് മരണപ്പെടുന്ന പ്രവാസിയുടെ മൃതദേഹം കേരളത്തിലെ വിമാനത്താവളത്തിൽ എത്തിച്ചാൽ മാത്രമേ അത് സൗജന്യമായി വീട്ടിൽ എത്തിക്കാനാകൂ എന്ന് നോർക്ക വ്യക്തമാക്കി. രണ്ടാഴ്ച മുമ്പ് മുഖ്യമന്ത്രി പിണറായി വിജയൻ ദുബായിൽ ഉദ്ഘാടനം ചെയ്ത ഔദ്യോഗിക കോൾ സെന്‍ററിലൂടെയാണ് ഈ മറുപടി. ഇതോടെ പ്രവാസികളുടെ മൃതദേഹം സൗജന്യമായി നാട്ടിലെ വീട്ടിൽ എത്തിക്കുമെന്ന കേരള സർക്കാരിന്‍റെ ബജറ്റ് പ്രഖ്യാപനം പൊളിഞ്ഞു.[yop_poll id=2]