നിലവിലെ സൗജന്യ സേവനത്തെ ബജറ്റില്‍ വീണ്ടും ‘സൗജന്യമാക്കി’ കേരള സര്‍ക്കാര്‍; തെളിഞ്ഞത് ബജറ്റ് പ്രഖ്യാപനത്തിലെ പൊള്ളത്തരം

B.S. Shiju
Thursday, January 31, 2019

ഗൾഫ് മലയാളികളുടെ മൃതദേഹം വീട്ടിൽ എത്തിക്കാനുള്ള സാമ്പത്തിക ചെലവ് നോർക്ക വഹിക്കുമെന്ന കേരള സർക്കാരിന്‍റെ ബജറ്റ് പ്രഖ്യാപനം പൊളിയുന്നു. നിലവിൽ സാമ്പത്തിക ബുദ്ധിമുട്ടുള്ളവർക്ക് നൽകി വരുന്ന സൗജന്യ സേവനത്തെ, കേരള സർക്കാർ ബജറ്റിൽ വീണ്ടും സൗജന്യമെന്ന് അവകാശപ്പെട്ടതാണ് വൻ വിവാദത്തിന് കാരണമായത്. അതേസമയം മൃതദേഹത്തിന്‍റെ വിമാനക്കൂലി കൂടാതെയുള്ള മറ്റ് സാമ്പത്തിക ചെലവുകൾ നോർക്ക വഹിക്കുമോ എന്നും ബജറ്റിൽ വ്യക്തമല്ല. ഇതും ആശയക്കുഴപ്പം ഇരട്ടിയാക്കി.