എസ് രാജേന്ദ്രന് തിരിച്ചടി; മൂന്നാറിലെ പഞ്ചായത്തിന്‍റെ നിര്‍മാണത്തിന് സ്റ്റേ

Jaihind Webdesk
Thursday, February 14, 2019

renu-raj-and-rajendran-mla

മൂന്നാറില്‍ പ‌ഞ്ചായത്തിന്‍റെ കെട്ടിട നിര്‍മാണം ഹൈക്കോടതി സ്റ്റേ ചെയ്തു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബഞ്ചാണ് സ്റ്റേ ചെയ്തത്. മൂന്നാറിലെ സിപിഐ നേതാവ് ഔസേപ്പ് നല്‍കിയ ഹര്‍ജിയിലാണ് നടപടി. എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയക്കാന്‍ കോടതി നിര്‍ദേശിച്ചു. രണ്ടാഴ്ചയ്ക്ക് ശേഷം കേസ് വീണ്ടും പരിഗണിക്കും. ഔസേപ്പിന്‍റെ ഹര്‍ജിയും സര്‍ക്കാരിന്‍റെ ഉപഹര്‍ജിയും ഇനി പരിഗണിക്കുന്നത് ഒരുമിച്ചായിരിക്കും.

അതേസമയം, ഹൈക്കോടതി സ്റ്റേ അനുവദിച്ചതിനേക്കുറിച്ച് പ്രതികരിക്കാനില്ലെന്ന് എസ് രാജേന്ദ്രന്‍ എംഎല്‍എ പറഞ്ഞു.[yop_poll id=2]