പെരിയ ഇരട്ടക്കൊലക്കേസ് : മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ ഹൈക്കോടതി തള്ളി

Jaihind News Bureau
Wednesday, August 7, 2019

പെരിയയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായിരുന്ന കൃപേഷ്, ശരത് ലാൽ എന്നിവരെ കൊലപ്പെടുത്തിയ കേസിൽ മൂന്നു പ്രതികളുടെ ജാമ്യാപേക്ഷ ഹൈകോടതി തള്ളി. ഒമ്പതു മുതൽ 11 വരെ പ്രതികളായ മുരളി, രഞ്ജിത്ത്, പ്രദീപ് എന്നിവർ നൽകിയ ജാമ്യ ഹരജികളാണ് തള്ളിയത്.

പ്രതികൾ സ്വാധീനമുള്ളവരാണെന്നും പുറത്തിറങ്ങിയാൽ ക്രമസമാധാന പ്രശ്നങ്ങളുണ്ടാകുമെന്നും സർക്കാർ കോടതിയെ അറിയിച്ചു. പ്രതികളുടെ ജീവനും അപകടത്തിലാകുന്ന സ്ഥിതി വിശേഷമുണ്ടെന്നും പ്രോസിക്യൂഷൻ ചൂണ്ടിക്കാട്ടി.

കുറ്റകൃത്യത്തിൽ തങ്ങൾക്ക് പങ്കില്ലെന്നും കെട്ടിച്ചമച്ച കേസാണിതെന്നും ചൂണ്ടിക്കാട്ടിയാണ് പ്രതികൾ ജാമ്യ ഹരജി നൽകിയത്.
സി.പി.എം പ്രാദേശിക നേതാവായിരുന്ന പീതാംബരനെ ആക്രമിച്ച സംഭവത്തിൽ പകവീട്ടാൻ ഫെബ്രുവരി 17ന് പ്രതികളുൾപ്പെട്ട സംഘം കൃപേഷിനെയും ശരത് ലാലിനെയും െകാലപ്പെടുത്തിയെന്നാണ് കേസ്.