അയ്യപ്പഭക്തര്‍ക്കിത് ദുരിതമല

Jaihind Webdesk
Sunday, November 18, 2018

Sabarimala-Pinarayi

മണ്ഡലകാലം ആരംഭിച്ച ശേഷമുള്ള ആദ്യ അവധി ദിനത്തിൽ ഭക്തരെ വലച്ച് സര്‍ക്കാരും ദേവസ്വം ബോര്‍ഡും. സന്നിധാനത്ത് വലിയ തിരക്കോ വരിനിൽക്കലോ ഇല്ലാതിരുന്നിട്ടും നിലയ്ക്കൽ – പമ്പ റൂട്ടിൽ ബസ് സർവീസ് മുന്നറിയിപ്പില്ലാതെ നിർത്തിവെച്ചാണ് നൂറുകണക്കിന് അയ്യപ്പൻമാരെ നിലയ്ക്കലിൽ അധികൃതർ വലച്ചത്.

രാവിലെ 8 മണി മുതൽ ഓൺലൈൻ വഴി ടിക്കറ്റ് എടുത്തവർ ഉൾപ്പെടെ യാത്രയ്ക്കായി മണിക്കൂറുകളാണ് കാത്തുനിൽക്കേണ്ടി വന്നത്. ബസുകളിൽ കയറിപ്പറ്റിയവർ പോലും ഒരു തുള്ളി വെള്ളമോ ആഹാരമോ ല ഭി ക്കാതെ വലഞ്ഞു. കെ.പി.സി.സി പ്രതിനിധിസംഘം നിലയ്ക്കൽ ബേസ് ക്യാമ്പിൽ എത്തിയപ്പോൾ പരാതികളുമായി അയ്യപ്പൻമാരും കെ.എസ്.ആർ.ടി.സി ജീവനക്കാരുമെത്തി. വിരിവെക്കാൻ പോലും സ്ഥലമില്ലാതെ കൊച്ചു കുട്ടികളും പ്രായമായവരും ഉള്‍പ്പെടെയുള്ളവർ വലയുന്ന കാഴ്ചയാണെങ്ങും.

വിവിധ വകുപ്പുകളെ ഏകോപിപ്പിച്ച് നടത്തേണ്ട മുന്നൊരുക്കങ്ങളുടെ അപര്യാപ്തത എല്ലാ രംഗത്തും ദൃശ്യമാണ്. സന്നിധാനത്ത് തിരക്കില്ലാത്തപ്പോൾ പോലും പമ്പയിലേക്കുള്ള യാത്ര തടയുന്നതിന്‍റെ യുക്തി ആർക്കും മനസിലാവുന്നില്ല. മണിക്കൂറുകൾ ഡ്യൂട്ടി ചെയ്യേണ്ടി വരുന്ന കെ.എസ്.ആർ.ടി.സി ജീവനക്കാർക്കും ഒന്നു വിശ്രമിക്കാൻ പോലും സ്ഥലം ഇതു വരെ ലഭിച്ചിട്ടില്ല. അച്ചടക്ക നടപടി ഭയന്ന് പൊലീസുകാർ തുറന്നു പറയാൻ മടിക്കുന്നു. എങ്കിലും ഇവരുടെ കാര്യവും പരമ ദയനീയമാണ്. ഡ്യൂട്ടിയിലുള്ള നിലയ്ക്കലിലെ വനിതാ പൊലീസുകാരും സമാന ദുരിതാവസ്ഥയിയിൽ തന്നെയാണ്. വരും ദിവസങ്ങളിൽ കൂടുതൽ ഭക്തരെത്തുമ്പോൾ സ്ഥിതിഗതികൾ കൂടുതൽ സങ്കീർണമാവും.