പ്രിയങ്കാ ഗാന്ധിയെ അറസ്റ്റുചെയ്തതിൽ പ്രതിഷേധം തുടരുന്നു; പ്രിയങ്ക ഇപ്പോഴും കരുതൽ തടങ്കലിൽ

Jaihind News Bureau
Saturday, July 20, 2019

എഐസിസി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധിയുടെ കരുതൽ തടങ്കൽ തുടരുന്നു. അതേസമയം, സോൻബദ്രയിൽ കഴിഞ്ഞ ദിവസം ഭൂമിതർക്കത്തിൽ വെടിയേറ്റ് മരിച്ചവരുടെ വീടുകൾ സന്ദർശിക്കാതെ മടങ്ങില്ലെന്ന് പ്രഖ്യാപിച്ച് തടങ്കലില്‍ വച്ചിരിക്കുന്ന ചുനർ ഗസ്റ്റ് ഹൗസിൽ പ്രിയങ്ക ഗാന്ധി പ്രതിഷേധ ധര്‍ണ നടത്തുകയാണ്.

മരിച്ചവരുടെ കുടുംബാംഗങ്ങളെ സന്ദര്‍ശിക്കാതെ മടങ്ങില്ലെന്നും എന്തിനാണ് തടഞ്ഞിരിക്കുന്നതെന്ന് വ്യക്തമാക്കണമെന്നും പ്രിയങ്ക ആവശ്യപ്പെട്ടു. തന്‍റെ മകന്‍റെ പ്രായമുള്ള ഒരു കുട്ടിയും സംഭവത്തില്‍ പരിക്കേറ്റ് ആശുപത്രിയിലാണെന്നും ഇവരെയൊക്കെ കാണുന്നത് കൊണ്ട് ആര്‍ക്കാണ് ഭയമെന്നും പ്രിയങ്ക ചോദിച്ചു.

ഇന്നലെ രാത്രിയോടെ ചുനർ ഗസ്റ്റ് ഹൗസിലെ വൈദ്യുതി ബന്ധം അധികൃതർ ബോധപൂർവ്വം വിഛേദിച്ചിരുന്നു.