മലയാളി താരം ജിൻസൺ ജോൺസണ് അർജുന അവാർഡ്

Jaihind Webdesk
Monday, September 17, 2018

മലയാളി താരം ജിൻസൺ ജോൺസണ് അർജുന അവാർഡ്. കോഴിക്കാട് ചക്കിട്ടപ്പാറ സ്വദേശിയാണ്. ഏഷ്യൻ ഗെയിംസിൽ 1500 മീറ്ററിൽ ജിൻസൺ സ്വർണവും 800 മീറ്ററിൽ വെള്ളിയും നേടിയിരുന്നു.

അഞ്ച്​ ലക്ഷം രൂപയും വെള്ളിയിൽ തീർത്ത അർജ്ജുന ശിൽപവും ​പ്രശസ്​തി പത്രവും അടങ്ങുന്നതാണ്​ പുരസ്​കാരം. കോഴിക്കോട് ചക്കിട്ടപ്പാറ സ്വദേശിയാണ് ജിന്‍സണ്‍. രാജ്യം നല്‍കിയ ആദരവില്‍ സന്തോഷമുണ്ടെന്ന് ജിന്‍സണ്‍ മാധ്യമങ്ങളോട് പറഞ്ഞു.