കൊച്ചി: സ്വർണ്ണക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ ഐടി ഫെലോ അരുൺ ബാലചന്ദ്രനെ കസ്റ്റംസ് ചോദ്യം ചെയ്യുന്നു. ഇന്ന് ചോദ്യം ചെയ്യലിന് ഹാജരാകാൻ കസ്റ്റംസ് നിർദ്ദേശിച്ചതിനെ തുടർന്നാണ് അരുൺ ബാലചന്ദ്രൻ കൊച്ചി കസ്റ്റംസ് ഓഫീസിൽ എത്തിയത്. സെക്രട്ടേറിയറ്റിന് സമീപത്ത് അരുൺ ബാലചന്ദ്രൻ എടുത്ത് നൽകിയ ഫ്ലാറ്റിലാണ് പ്രതികൾ ഗൂഢാലോചന നടത്തിയതെന്ന് കസ്റ്റംസ് കണ്ടെത്തിയിരുന്നു. മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി ശിവശങ്കര്‍ പറഞ്ഞിട്ടാണ് ഫ്ലാറ്റ് എടുക്കാൻ സഹായിച്ചതെന്നും അരുൺ വ്യക്തമാക്കിയിരുന്നു.