റുഷിൻ ഷാജി കൈലാസ് നായകനാവുന്ന ‘ഗ്യാംഗ്സ് ഓഫ് സുകുമാരക്കുറുപ്പ്’; പോസ്റ്റ് പ്രൊഡക്ഷന്‍ ജോലികള്‍ പുരോഗമിക്കുന്നു

Jaihind Webdesk
Thursday, May 2, 2024

 

പ്ലസ് ടു, ബോബി, കാക്കിപ്പട എന്നീ സിനിമകൾക്ക് ശേഷം ഷെബി ചൗഘട്ട് സംവിധാനം ചെയ്യുന്ന ‘ഗ്യാംഗ്സ് ഓഫ് സുകുമാരക്കുറുപ്പ്’ എന്ന സിനിമയുടെ പോസ്റ്റ് പ്രൊഡക്ഷൻ ജോലികൾ പുരോഗമിക്കുന്നു. ഫൈനൽസ് എന്ന ചിത്രത്തിനു ശേഷം പ്രജീവം മൂവീസിന്‍റെ ബാനറിൽ പ്രജീവ് സത്യവർദ്ധനാണ് സിനിമ നിർമ്മിക്കുന്നത്.

പ്രശസ്ത സംവിധായകൻ ഷാജി കൈലാസ് – ആനി ദമ്പതികളുടെ ഇളയ മകന്‍ റുഷിൻ ഷാജി കൈലാസ് ആദ്യമായി നായക വേഷത്തിൽ അഭിനയിക്കുന്ന സിനിമയാണിത്. സുകുമാരക്കുറുപ്പ് എന്ന ടൈറ്റിൽ കഥാപാത്രമായി അബു സലിം എത്തുന്നു. ജോണി ആന്‍റണി, ടിനി ടോം, ശ്രീജിത്ത് രവി, ഇനിയ, സുജിത് ശങ്കർ, എബിൻ ബിനോ, ദിനേശ് പണിക്കർ, സിനോജ് വർഗീസ്, അജയ് നടരാജ്, സൂര്യ ക്രിഷ്, വൈഷ്ണവ് ബൈജു, പാർവതി രാജൻ ശങ്കരാടി തുടങ്ങി നിരവധി താരങ്ങൾ അഭിനയിക്കുന്നു.

സംവിധായകൻ ഷെബി ചൗഘട്ടിന്‍റെ കഥയ്ക്ക് വി.ആർ. ബാലഗോപാൽ തിരക്കഥയും സംഭാഷണവും എഴുതുന്നു. ഹരിനാരായണന്‍റെ വരികൾക്ക് മെജോ ജോസഫ് സംഗീതം നല്‍കുന്നു. വിനീത് ശ്രീനിവാസൻ, അഫ്സൽ, മുരളീകൃഷ്ണ എന്നിവരാണ് ഗാനങ്ങൾ ആലപിച്ചിരിക്കുന്നത്. ക്യാമറ: രജീഷ് രാമൻ, എഡിറ്റിംഗ് – സുജിത് സഹദേവ്, ആക്ഷൻ കൊറിയോഗ്രാഫർ – റൺ രവി, പിആർഒ – വാഴൂർ ജോസ്. എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപ്പെടുന്ന ഒരു ഫൺ ത്രില്ലർ മൂവി ആയിരിക്കും ഗ്യാംഗ്സ് ഓഫ് സുകുമാരക്കുറുപ്പെന്ന് അണിയറപ്രവർത്തകർ പറയുന്നു.