പുലിപ്പേടിയില്‍ തൊടുപുഴ: മൂന്നാഴ്ചയായിട്ടും നടപടിയില്ല; സമരത്തിനൊരുങ്ങി നാട്ടുകാർ

Jaihind Webdesk
Thursday, May 2, 2024

 

ഇടുക്കി: തൊടുപുഴയിൽ ജനവാസ കേന്ദ്രങ്ങളിൽ കണ്ട പുലിയെ പിടികൂടാത്തതിൽ പ്രതിഷേധം ശക്തമാകുന്നു. മൂന്നാഴ്ച മുമ്പാണ് ഇല്ലിചാരിയിൽ ആദ്യം പുലിയെ കണ്ടത്. പിന്നീട് ജനവാസ കേന്ദ്രങ്ങളായ പാറക്കടവ്, മലങ്കര പ്രദേശങ്ങളിലും പുലി സാന്നിധ്യം ഉണ്ടായിട്ടും വനംവകുപ്പിന്‍റെ നിസംഗതക്കെതിരെ പ്രതിഷേധം ശക്തമാക്കി പ്രത്യക്ഷ സമരത്തിനൊരുങ്ങുകയാണ് നാട്ടുകാർ.