ബലാത്സംഗക്കേസ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് ബിനോയ് കോടിയേരി സമർപ്പിച്ച ഹർജി പരിഗണിക്കുന്നത് ബോംബെ ഹൈക്കോടതി 2021ലേക്ക് നീട്ടി. ഇന്ന് കേസ് പരിഗണിക്കുമെന്നായിരുന്നു അവസാനം കോടതി പിരിയുമ്പോൾ അറിയിച്ചിരുന്നത്. എന്നാൽ 2021 ജൂൺ 9ലേക്കാണ് ഇപ്പോൾ കേസ് മാറ്റിയിരിക്കുന്നത്. ജൂലൈ 29 ന് ബിനോയ് ഡിഎൻഎ പരിശോധനയ്ക്ക് വിധേയനായിരുന്നു. പരിശോധനാഫലം രണ്ടാഴ്ച്ചയ്ക്കകം മുദ്രവെച്ച കവറിൽ ഹൈക്കോടതി റജിസ്ട്രാർക്ക് കൈമാറണമെന്നായിരുന്നു ഡിവിഷൻ ബെഞ്ച് ഉത്തരവ്. എന്നാൽ ഡിഎൻഎ പരിശോധനാ ഫലം ഇതുവരെ കോടതിയിൽ സമർപ്പിച്ചിട്ടില്ല.