
പത്തനംതിട്ട വെച്ചൂച്ചിറ പരുവയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരായ യുവാക്കൾക്ക് മർദ്ദനം. ബൈക്ക് തടഞ്ഞുനിർത്തി ഡിവൈഎഫ്ഐ പ്രവർത്തകർ മർദ്ദിച്ചു എന്നാണ് ആരോപണം. സംഭവത്തിൽ വെച്ചുച്ചിറ പോലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.
ഇന്നലെ രാത്രി 8:45 ഓടുകൂടി ആയിരുന്നു അക്രമം. ബൈക്കിൽ വരികയായിരുന്നു യൂത്ത് കോൺഗ്രസ് പ്രവർത്തകരായ ജെറിനും കാർത്തിക്കും. ഇവരെ ഡിവൈഎഫ്ഐ പ്രവർത്തകർ പരുവയിൽ വച്ച് തടഞ്ഞുനിർത്തി. ഇടിവള കൊണ്ട് മുഖത്തും ചെവിയിലും ക്രൂരമായി മർദ്ദിച്ചു. റോഡിലൂടെ വലിച്ചിഴച്ചു. സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളും പുറത്തുവന്നു. തിരഞ്ഞെടുപ്പ് കൊട്ടി കലാശവുമായി ബന്ധപ്പെട്ടിട്ടുണ്ടായ വാക്ക് തർക്കമാണ് സംഭവത്തിന് പിന്നിലെന്ന് യൂത്ത് കോൺഗ്രസ് പ്രവർത്തകർ പറഞ്ഞു. ഡിവൈഎഫ്ഐ പ്രവർത്തകരായ ഷെറിൻ രഞ്ജു എന്നിവരാണ് പ്രതികൾ. മർദ്ദനമേറ്റ ജറിൻ്റെയും കാർത്തിക്കിന്റെയും മൊഴി രേഖപ്പെടുത്തി പൊലീസ് കേസ് എടുത്തു.
പത്തനംതിട്ട