
കേരളം നിയമസഭാ തിരഞ്ഞെടുപ്പിന്റെ ആവേശത്തിലേക്ക് കടക്കുമ്പോൾ, യുഡിഎഫിലെ കരുത്തരായ മുസ്ലീം ലീഗ് തങ്ങളുടെ പോരാളികളെ പ്രഖ്യാപിച്ചു. 25 മണ്ഡലങ്ങളിലേക്കുള്ള സ്ഥാനാർത്ഥി പട്ടിക പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പുറത്തുവിട്ടു. മുതിർന്ന നേതാക്കൾ മുതൽ പുതുമുഖങ്ങൾ വരെ ഉൾപ്പെടുന്ന പട്ടികയിൽ ചില അപ്രതീക്ഷിത തീരുമാനങ്ങളും ഇടംപിടിച്ചിട്ടുണ്ട്.പാർട്ടിയുടെ എല്ലാ ഘടകങ്ങളുമായി ചർച്ച നടത്തിയാണ് സ്ഥാനാർത്ഥി പട്ടിക തയ്യാറാക്കിയതെന്ന് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.
സ്ഥാനാർത്ഥി പട്ടിക
- മഞ്ചേശ്വരം – എ കെ എം അഷ്റഫ്
- കൂത്തുപ്പറമ്പ് – ജയന്തി രാജൻ
- കൊടുവള്ളി – പി കെ ഫിറോസ്
- കോഴിക്കോട് സൗത്ത് – ഫെെസൽ ബാബു
- ഏറനാട് – പി കെ ബഷീർ
- മലപ്പുറം – പി കെ കുഞ്ഞാലിക്കുട്ടി
- പെരിന്തൽമണ്ണ -നജീബ് കാന്തപുരം
- കോട്ടയ്‌ക്കൽ – ആബിദ് ഹുസെെൻ തങ്ങൾ
- പേരാമ്പ്ര – ഫാത്തിമ തഹ്‌ലിയ
- തിരുവമ്പാടി – സി കെ കാസിം
- കുറ്റ്യാടി – പാറയ്ക്കൽ അബ്ദുള്ള
- മഞ്ചേരി – അഡ്വ. എം റഹ്മത്തുള്ള
- വേങ്ങര – കെ എം ഷാജി
- താനൂർ – പി കെ നവാസ്
- ഗുരുവായൂർ – സി എച്ച് റഷീദ്
- തിരൂരങ്ങാടി – പി എം എ സമീർ
- കൊണ്ടോട്ടി – അഷ്റഫലി
- ഏറനാട് – പി കെ ബഷീർ
- മങ്കട – മഞ്ഞളാംകുഴി അലി
- കാസർകോട് – കല്ലട്ര മായിൻ ഹാജി
- അഴീക്കോട് – കരീം ചേലേരി
- കളമശ്ശേരി – വി ഇ അബ്ദുൽ ഗഫൂർ
- മണ്ണാർക്കാട് – എൻ ഷംസുദ്ദീൻ
- തിരൂർ – കുറുക്കോളി മൊയ്ദീൻ
- കുന്ദമംഗലം – എം എ റസാക്ക്