
പൊന്‍കുന്നം: പൊന്‍കുന്നം തോണിപ്പാറ റോഡിന് സമീപമുള്ള വാടകവീട്ടില്‍ ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തി. മാന്നാര്‍ സ്വദേശി സാജന്‍ (33), ഭാര്യ വാഴൂര്‍ സ്വദേശി അനുഷ (30) എന്നിവരാണ് മരിച്ചത്. ഇരുവരെയും വീടിനുള്ളിലെ മുറിയില്‍ രക്തത്തില്‍ കുളിച്ച നിലയിലാണ് കണ്ടെത്തിയത്. ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭര്‍ത്താവ് സാജന്‍ ജീവനൊടുക്കിയതാണെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം.
സംഭവസമയത്ത് ദമ്പതികളുടെ രണ്ടര വയസ്സുള്ള മകനും ഇവര്‍ക്കൊപ്പം വീട്ടിലുണ്ടായിരുന്നു. ഉറക്കമുണര്‍ന്ന കുട്ടി കരയുന്നത് കേട്ടാണ് വീട്ടുടമസ്ഥര്‍ ശ്രദ്ധിച്ചത്. തുടര്‍ന്ന് ഇവരെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചെങ്കിലും മറുപടിയൊന്നും ലഭിച്ചില്ല. സംശയം തോന്നിയ വീട്ടുടമസ്ഥര്‍ മുകളിലെത്തി പരിശോധിച്ചപ്പോഴാണ് ദമ്പതികളെ മരിച്ച നിലയില്‍ കണ്ടെത്തിയത്.
രാത്രിയില്‍ ദമ്പതികള്‍ തമ്മില്‍ വഴക്കുണ്ടായതായി ശബ്ദം കേട്ടിരുന്നതായി അയല്‍വാസികള്‍ പറഞ്ഞു. രാവിലെ കുട്ടി കരയുന്നത് കേട്ടതോടെയാണ് സംഭവം പുറത്തറിയുന്നത്.