
ശബരിമല സ്വര്‍ണക്കൊള്ളയില്‍ സി പി എം നേതാവും മുന്‍ദേവസ്വം ബോര്‍ഡ് പ്രസിഡന്റുമായ എ. പത്മകുമാറിന്റെ ജാമ്യ ഹര്‍ജിയില്‍ ഇന്ന് വിധി പറയും. കട്ടിള പാളി കേസില്‍ റിമാന്റ് കാലാവധി 90 ദിവസം പിന്നിട്ടതോടെയാണ് പത്മകുമാര്‍ സ്വാഭാവിക ജാമ്യം തേടി കൊല്ലം വിജിലന്‍സ് കോടതിയെ സമീപിച്ചത്. കുറ്റപത്രം സമയ ബന്ധിതമായി സമര്‍പ്പിക്കുന്നതിലെ എസ്‌ഐടി വീഴ്ച പ്രതികള്‍ക്ക് സ്വാഭാവിക ജാമ്യത്തിന് വഴി തുറന്നു കൊടുക്കുകയാണ്.
ഉണ്ണികൃഷ്ണന്‍ പോറ്റിയും എന്‍ വാസുവും ഉള്‍പ്പെടെ നാലുപേര്‍ക്ക് ഇതിനകം സ്വാഭാവിക ജാമ്യം ലഭിച്ച സാഹചര്യത്തില്‍ പത്മകുമാറിനും ജാമ്യം ലഭിക്കുവാന്‍ വഴി തെളിയുകയാണ്. കട്ടിള പാളി കേസില്‍ ജാമ്യം ലഭിച്ചാലും ദ്വാരപാലക ശില്പ കേസില്‍ കൂടി ജാമ്യം ലഭിച്ചാലേ പത്മകുമാറിന് ജയില്‍ മോചിതന്‍ ആകുവാന്‍ കഴിയൂ. അതേസമയം ദേവസ്വംബോര്‍ഡ് ഉദ്യോഗസ്ഥ ജയശ്രീയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷ സുപ്രീംകോടതി ഇന്ന് വീണ്ടും പരിഗണിക്കും.