
തൃശൂര്‍: പ്രവാസി മലയാളികള്‍ നേരിടുന്ന പ്രശ്നങ്ങളും പരിഹാര മാര്‍ഗങ്ങളും യുഡിഎഫ് മാനിഫെസ്റ്റോയില്‍ ഉള്‍പെടുത്താനായി നിവേദനം നല്‍കി. യുഡിഎഫിന്റെ പുതുയുഗ യാത്രയ്ക്കിടെ, ഇന്‍കാസ് -ഒഐസിസി നേതാക്കള്‍ ആണ്, യുഡിഎഫ് ചെയര്‍മാന്‍ വി. ഡി. സതീശനും, മാനിഫെസ്റ്റോ കമ്മിറ്റി ചെയര്‍മാന്‍ ബെന്നി ബെഹ്നാനും നിവേദനം സമര്‍പ്പിച്ചത്.
തൃശ്ശൂര്‍ രാമനിലയത്തില്‍ നടന്ന ചടങ്ങില്‍, എന്‍. പി. രാമചന്ദ്രന്‍, സുഭാഷ് ചന്ദ്രബോസ്, ചന്ദ്രപ്രകാശ് ഇടമന, ടി. എ. രവീന്ദ്രന്‍, സുനില്‍ അരുവായി എന്നിവര്‍ പങ്കെടുത്തു. അതേസമയം, പൊതുസമ്മേളനത്തില്‍ വെച്ച് പ്രതിപക്ഷ നേതാവ് വി ഡി സതീശന് ഇന്‍കാസിന്റെ ഉപഹാരം സമ്മാനിച്ചു.